Picsart 22 09 20 12 50 03 629

യുവപ്രതിഭകളുടെ ധാരാളിത്തമാണ് ബാഴ്സലോണയിൽ, ആരാധകർ ഏറെ കാലമായി അറിയുന്നത് പോലെ ആണ് സ്നേഹിക്കുന്നത് : ലെവൻഡോസ്കി

ബാഴ്‌സയിൽ തന്റെ ആദ്യ ദിനങ്ങളെ കുറിച്ചു പങ്കുവെച്ച് റോബർട് ലെവൻഡോസ്കി. ദേശിയ ടീമിന്റെ മത്സരങ്ങൾക്കായി എത്തിയ താരം വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് മുന്നിലാണ് തന്റെ അനുഭവങ്ങൾ പങ്കു വെച്ചത്. ടീമിലേക്ക് എത്തിയപ്പോൾ വളരെ ഹൃദ്യമായ അനുഭവമാണ് ഉണ്ടായതെന്ന് താരം പറഞ്ഞു. സഹതാരങ്ങളും സ്റ്റാഫും സന്തോഷപൂർവ്വം തന്നെ സ്വീകരിച്ചു. ഏറ്റവും അത്ഭുതപ്പെടുത്തിയത് ബാഴ്‌സ ഫാൻസ് ആയിരുന്നു, കാലങ്ങളായി അറിയുന്ന പോലെയാണ് അവർ തന്നെ സ്വീകരിച്ചത്‌. ആദ്യ ദിനം മുതൽ കാണികൾ സ്റ്റേഡിയത്തിന് ചുറ്റും തന്റെ പേരിൽ ഹർഷാരവം മുഴക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താരം പറഞ്ഞു.

“ബയേണിനെതിരായ മത്സരം തങ്ങൾക് വലിയ ഒരു പാഠമാണ്” ലെവെന്റോവ്സ്കി പറഞ്ഞു, ” തങ്ങൾ വീഴ്ചകൾ വരുത്തിയിരുന്നു, പക്ഷെ തോൽവി തങ്ങൾ ആർഹിച്ചിരുന്നില്ല. ബയേണിനെപോലെ ഒരു ടീമിനെതിരെ തങ്ങളുടെ നിരക്ക് ഏതു രീതിയിൽ കളിക്കാൻ കഴിയും എന്ന സംശയം ഉണ്ടയിരുന്നു, എന്നാൽ ഇപ്പോൾ തങ്ങളുടെ കഴിവ് കൂടുതൽ ബോധ്യപ്പെടാൻ ആ മത്സരം സഹായച്ചു”.

ബാഴ്‌സയിലെ പുതുനിരയേയും താരം പുകഴ്ത്തി. ഒരു പറ്റം യുവപ്രതിഭകൾ അവടെ ഉണ്ടെന്നും അവർ ടീമിന് മുതൽക്കൂട്ടാണെന്നും ലെവെന്റോവ്സ്കി പറഞ്ഞു. “പെഡ്രി, ഗവി, ഫാറ്റി, ഫെറാൻ ടോറസ്” ഇത്രയും പ്രതിഭകളായ യുവതാരങ്ങൾ ഒരു ടീമിൽ ഒരുമിച്ചു വരുന്നത് അസംഭവ്യമാണ്. അതേ സമയം അവർ എപ്പോഴും കൂടുതലായി സംസാരിക്കാനും ഇഷ്ടപ്പെടുന്നു. താൻ തന്റെ അനുഭങ്ങൾ അവരുമായി പങ്കുവെക്കാറുണ്ടെന്നും താരം കൂടിച്ചേർത്തു. ഈ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടാൻ തന്നെ പ്രേരിപ്പിക്കുന്നുണ്ടെന്നും ലെവൻഡോസ്കി ചൂണ്ടിക്കാണിച്ചു.

Exit mobile version