ജർമ്മൻ ഇതിഹാസം തോമസ് മുള്ളർ വാൻകൂവർ വൈറ്റ്ക്യാപ്‌സിൽ; നീക്കം പൂർത്തിയാക്കി


ജർമ്മൻ ഇതിഹാസതാരം തോമസ് മുള്ളർ എംഎൽഎസ് ടീമായ വാൻകൂവർ വൈറ്റ്ക്യാപ്‌സുമായി കരാറിലെത്തി. 2025 സീസണിന്റെ അവസാനം വരെയാണ് കരാർ, 2026-ലേക്ക് ഇത് നീട്ടാനുള്ള സാധ്യതയുമുണ്ട്.
ബയേൺ മ്യൂണിക്കിൽ 25 വർഷം നീണ്ട കരിയറിനുശേഷം, 13 ബുണ്ടസ്‌ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയാണ് 35-കാരനായ മുള്ളർ അമേരിക്കയിൽ എത്തുന്നത്.



നിലവിൽ വെസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്തുള്ള വൈറ്റ്ക്യാപ്‌സ്, മുള്ളറുടെ വരവ് കിരീടത്തിനായുള്ള തങ്ങളുടെ പോരാട്ടത്തിൽ ഒരു വലിയ ഊർജ്ജമാകുമെന്ന് കരുതുന്നു. സിഇഒ ആക്സൽ ഷൂസ്റ്റർ ഈ നീക്കത്തെ “നമ്മുടെ ക്ലബ്ബിനും നഗരത്തിനും ഒരു വഴിത്തിരിവായ നിമിഷം” എന്ന് വിശേഷിപ്പിച്ചു.


കഴിഞ്ഞ സീസണിൽ ബയേണിൽ കൂടുതലും പകരക്കാരന്റെ റോളിലായിരുന്നെങ്കിലും, 49 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടാൻ മുള്ളറിന് കഴിഞ്ഞു. 2024-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച അദ്ദേഹം, ജർമ്മനിക്കായി 131 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ നേടിയിട്ടുണ്ട്. 2014-ലെ ഫിഫ ലോകകപ്പ് നേടിയ ടീമിലെ അംഗവുമായിരുന്നു.

ബയേൺ മ്യൂണിക്ക് തോമസ് മുള്ളറുമായി വേർപിരിയുന്നു

ബിൽഡും കിക്കറും റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഈ സീസണിന്റെ അവസാനത്തോടെ ബയേൺ മ്യൂണിക്ക് അവരുടെ ക്ലബ് ഇതിഹാസം തോമസ് മുള്ളറുമായി വേർപിരിയും. മുള്ളർ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ക്ലബ് നിലവിൽ അദ്ദേഹത്തിന് പുതിയ കരാർ നൽകാൻ പദ്ധതിയിടുന്നില്ല.

2000-ത്തിൽ ക്ലബ്ബിന്റെ അക്കാദമിയിൽ ചേർന്നതിനുശേഷം 25 വർഷമായി ബയേണിൽ പ്രവർത്തിക്കുന്ന മുള്ളർ, വർഷങ്ങളായി അവരുടെ ജർമ്മനിയിലെ ആധിപത്യത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബ് വിടുന്നത് ബവേറിയൻ ഭീമന്മാരുടെ ഒരു യുഗത്തിന്റെ അവസാനത്തെ ആകും അടയാളപ്പെടുത്തുന്നത്.

വരും ആഴ്ചകളിൽ ഔദ്യോഗിക തീരുമാനങ്ങളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.

തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ജർമ്മൻ ഫുട്ബോളിൻ്റെ ഇതിഹാസം തോമസ് മുള്ളർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 34-കാരനായ ഫോർവേഡ്, ദേശീയ ടീമിനായി 131 മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഈ സമയത്ത് അദ്ദേഹം 45 ഗോളുകളും 41 അസിസ്റ്റുകളും രാജ്യത്തിനായി നേടി.

2014-ൽ ബ്രസീലിൽ നടന്ന ഫിഫ ലോകകപ്പിൽ ജർമ്മനിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതാണ് മുള്ളറുടെ കരിയറിലെ ഏറ്റവും ഉയർന്ന നേട്ടം. ടൂർണമെൻ്റിലുടനീളം നിർണായക ഗോളുകളും അസിസ്റ്റുകളും താരം സംഭാവന ചെയ്തിരുന്നു.

2024 യൂറോയിൽ ജർമ്മനിയുടെ നിരാശാജനകമായ പ്രകടനത്തെ തുടർന്നാണ് മുള്ളറുടെ വിരമിക്കൽ പ്രഖ്യാപനം. അവിടെ അവർ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടിരുന്നു. ഇനി ബയേണൊപ്പം ഒരു സീസൺ കൂടെ കളിച്ച് ഫുട്ബോളിൽ നിന്ന് തന്നെ മുള്ളർ വിരമിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസകളുമായി തോമസ് മുള്ളർ

നവംബർ 15 ന് മുംബൈയിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ലോകകപ്പ് 2023 സെമിഫൈനൽ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ആശംസ നേർന്ന് ജർമ്മൻ ഫുട്ബോൾ താരം തോമസ് മുള്ളർ. ഇന്ത്യൻ ടീമിന് പിന്തുണ അറിയിച്ചു ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ആണ് വിരാട് കോഹ്‌ലിക്കും ഇന്ത്യക്കും മുള്ളർ ആശംസ അറിയിച്ചത്.

ബയേൺ മ്യൂണിക് താരം തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കിട്ട ഒരു വീഡിയോയിൽ ആണ് ഇന്ത്യൻ ടീം ജേഴ്സി അണിഞ്ഞത്. ഇതാദ്യമായല്ല തോമസ് മുള്ളർ ലോകകപ്പിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നത്. 2019 ലോകകപ്പിന്റെ സമയത്തും അദ്ദേഹം പിന്തുണയുമായി എത്തിയിരുന്നു.

ജർമ്മൻ ദേശീയ ടീമിനൊപ്പം ലോക കിരീടം നേടിയിട്ടുള്ള താരമാണ് മുള്ളർ. 125 മത്സരങ്ങൾ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്കിന്റെ ഇതിഹാസ താരവുമാണ്.

മുള്ളറിന്റെയും നൂയറിന്റെയും കരാർ ബയേൺ പുതുക്കും

ടീമിലെ സീനിയർ താരങ്ങളായ നൂയറിന്റെയും മുള്ളറിന്റെയും കരാർ ബയേൺ പുതുക്കും. ഇരുവരും കരാറിന്റെ അവസാന വർഷത്തിലാണ് ഉള്ളത്. രണ്ട് പേർക്കും ഒരു സീസൺ നീണ്ടു നിൽക്കുന്ന കരാർ ആകും ബയേൺ നൽകുക.

30 വയസ്സിന് മുകളിലുള്ള കളിക്കാർക്ക് ഒരു വർഷത്തെ കരാർ മാത്രമെ ബയേൺ നൽകാറുള്ളൂ. അത് ഇരുവരുടെയും കാര്യത്തിൽ തുടരും. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ന്യൂയറുമായുള്ള ചർച്ചകൾ ബയേൺ ആരംഭിച്ചിട്ടുണ്ട്. പരിക്ക് കാരണം കഷ്ടപ്പെടുന്ന നൂയർ അടുത്ത ആഴ്ച മുതൽ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മുള്ളർ ആകട്ടെ ഇപ്പോൾ ആദ്യ ഇലവനിൽ സ്ഥിരം അല്ലെങ്കിലും ഇപ്പോഴും ടീമിലെ പ്രധാനപ്പെട്ട താരമാണ്. 34കാരനായ മുള്ളർ അവസാന 23 വർഷമായി ബയേണൊപ്പം ഉണ്ട്.

അറിയാതെ ലെവൻഡോസ്കിക്ക് പാസ് ചെയ്ത് പോകരുതേ മുള്ളർ, മാനെയുടെ ഉപദേശം

ഇന്ന് ചാമ്പ്യൻസ് ലീഗിൽ യൂറോപ്പ് കാത്തിരിക്കുന്ന മത്സരമാണ്. ബയേൺ മ്യൂണിച്ചും ബാഴ്സലോണയും നേർക്കുനേർ വരുന്നത് മത്സരം. ഇന്ന് മ്യൂണിച്ചിൽ നടക്കുന്ന മത്സരത്തിൽ പ്രധാന ചർച്ചാ വിഷയം ലെവൻഡോസ്കിയുടെ ബയേണിലേക്കുള്ള മടങ്ങി ബോക്കാണ്. അവസാന വർഷങ്ങളൊൽ ബയേൺ ജേഴ്സിയിൽ ഗോളുകൾ അടിച്ചു കൂട്ടിയ ലെവൻഡോസ്കി ഇപ്പോൾ ബാഴ്സലോണ ജേഴ്സിയിൽ ആണ് മ്യൂണിച്ചിലേക്ക് മടങ്ങി എത്തുന്നത്‌.

ലെവൻഡോസ്കി മടങ്ങി വരുന്നുണ്ടെങ്കിലും ബയേണിന്റെ ശ്രദ്ധ ലെവൻഡോസ്കിയിൽ ഒതുങ്ങരുത് എന്ന് മുള്ളർ മത്സരത്തിന് മുന്നോടിയായി പറഞ്ഞു. അവസാന കുറേ ദിവസമായി തന്നെ സാഡിയോ മാനെ തന്നെ തമാശയയൈ ഉപദേശിക്കുന്നുണ്ട്‌. താൻ അറിയാതെ ലെവൻഡോസ്കിക്ക് പന്ത് പാസ് ചെയ്തു പോകരുത് എന്ന്. മുള്ളർ മാധ്യമങ്ങളോട് പറഞ്ഞു.

അവസാന കുറേ വർഷങ്ങളായി ലെവൻഡോസ്കിക്ക് ഗോൾ ഒരുക്കി കൊടുക്കുന്നതിൽ പ്രധാനി ആയിരുന്നു മുള്ളർ‌. ഇന്ന് രാത്രി 12.30നാണ് ബയേണും ബാഴ്സലോണയും തമ്മിലുള്ള മത്സരം നടക്കുന്നത്.

ബയേണിന്റെ മുള്ളർക്ക് പരിക്ക്

ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം തോമസ് മുള്ളർക്ക് പരിക്ക്. ജർമ്മൻ കപ്പിലെ ക്വാർട്ടർ ഫൈനലിൽ പാഡർബേണിന് എതിരായ മത്സരത്തിലാണ് മുള്ളർക്ക് പരിക്കേറ്റത്. ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് പാഡർബേണിനെ തകർത്ത് ബയേൺ സെമിയിൽ എത്തിയത്. കിങ്സ്ലി കോമൻ അടിച്ച ആദ്യ ഗോളിന് വഴിയൊരുക്കുന്നതിനിടെയാണ് മുള്ളർക്ക് പരിക്കേറ്റത്. മുള്ളറിന്റെ അസിസ്റ്റിൽ കോമൻ ഗോളടിച്ചെങ്കിലും പാഡർബേണിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച മുള്ളറിന്റെ തുടയ്ക്ക് പരിക്കേറ്റു.

പരിക്ക് വകവെയ്ക്കാതെ കളത്തിലിറങ്ങിയ മുള്ളർ 32 ആം മിനുട്ടിൽ കാലം വിട്ടു. മുള്ളർക്ക് പകരം ടോളിസോയാണ് കളത്തിൽ ഇറങ്ങിയത്. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റ മുള്ളർ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തിയത്. ബുണ്ടസ് ലീഗയിൽ ഷാൽകെയ്ക്ക് എതിരെയും വോൾഫ്സ്ബർഗിനെതിരെയുമാണ് ഇനിയുള്ള മത്സരങ്ങൾ. ചാമ്പ്യൻസ് ലീഗിൽ ടർക്കിഷ് ചാമ്പ്യന്മാരായ ബേസിക്റ്റസുമായിട്ടാണ് ബയേണിന്റെ അടുത്ത മത്സരം. ചാമ്പ്യൻസ് ലീഗ് മത്സരം ആകുമ്പോളെക്ക് താരത്തിന് ടീമിൽ തിരിച്ചെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുള്ളർക്കും ലെവൻഡോസ്‌കിക്കും ഇരട്ട ഗോൾ, അജയ്യരായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. വെർഡർ ബ്രെമനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബയേൺ ലീഗയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചത്. തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയും രണ്ടു ഗോളുകൾ വീതമടിച്ചപ്പോൾ ജെറോം ഗോൻഡോർഫ് ആണ് വെർഡറിന് വേണ്ടി ഗോളടിച്ചത്. നിക്‌ളാസ് സുലെയുടെ ഓൺ ഗോളാണ് വെർഡറിന് സ്‌കോർ ഉയർത്തിയത്. കഴിഞ്ഞ 15 തവണയും ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം ബയേണിന്റെ കൂടെയാണ്. ഇതൊരു ലീഗ് റെക്കോർഡ് കൂടിയാണ്. 100 ബുണ്ടസ് ലീഗ ഗോളുകൾ എന്ന നേട്ടം തോമസ് മുള്ളർ ഈ മത്സരത്തിൽ സ്വന്തമാക്കി 

ലെവൻഡോസ്‌കി തിരിച്ചെത്തിയ മത്സരത്തിൽ ആദ്യം സ്‌കോർ ചെയ്തത് വെർഡർ ബ്രെമനായിരുന്നു. ഗോൻഡോർഫിലൂടെ വെർഡർ ലീഡ് നേടി. ബോൾ പൊസെഷൻ ബയേണിനായിട്ടു കൂടി വെർഡറിന്റെ ആക്രമണ നിര ബയേൺ പ്രതിരോധത്തെ ആക്രമിച്ച് കൊണ്ടേയിരുന്നു. ആദ്യ പകുതിക്ക് മുൻപേ മുള്ളറിലൂടെ ബയേൺ സമനില നേടി. രണ്ടാം പകുതിയിൽ ലെവൻഡോസ്‌കി ലീഡുയർത്തിയെങ്കിലും സുലെയുടെ ഓൺ ഗോളിലൂടെ സ്വെർഡർ ബ്രെമാണ് സമനില പിടിച്ചു. മൂന്നര മിനുട്ട് നേരത്തെ ലീഡിന് ശേഷം ലെവൻഡോസ്‌കിയിലൂടെ ബയേൺ വീണ്ടും മുന്നിലെത്തി. പിന്നീട് ഹാമിഷ് റോഡ്രിഗസിന്റെ പാസിൽ മുള്ളർ ബയേണിന്റെ വിജയം ഉറപ്പിച്ചു. രണ്ടു ഗോളുകൾക്ക് അവസരമൊരുക്കിയ ഹാമിഷ് റോഡ്രിഗസ് വീണ്ടും ബയേണിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version