Picsart 22 12 25 10 42 56 555

വിരമിക്കും മുമ്പ് മെസ്സിക്ക് ഒപ്പം കളിക്കണം എന്ന് ലെവൻഡോസ്കി

ബാഴ്സലോണ സ്ട്രൈക്കർ ആയ ലെവൻഡോസ്കി താൻ മെസ്സിക്ക് ഒപ്പം കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. വിരമിക്കും മുമ്പ് മെസ്സിക്ക് ഒപ്പം കളിക്കാൻ ആകണം എന്നാണ് ആഗ്രഹം എന്ന് ലെവൻഡോസ്കി പറഞ്ഞു. മെസ്സി ബാഴ്സലോണയിലേക്ക് തിരികെ വരണം എന്ന് ആരാധകർ ആഗ്രഹിക്കുന്ന സമയത്താണ് ലെവൻഡോസ്കിയുടെ പ്രസ്താവന. എന്നാൽ മെസ്സി പി എസ് ജിയിൽ തന്നെ തുടരും എന്നാണ് എല്ലാ സൂചനകളും.

മെസ്സി ഫുട്ബോളിൽ എല്ലാം നേടിയിട്ടുണ്ട്, അവൻ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനാണ്. ഇപ്പോൾ അദ്ദേഹം അത് ആസ്വദിക്കുകയാണ്, ലോക കിരീടം അവനും രാജ്യത്തിനും എന്താണ് അർത്ഥമാക്കുന്നത് എന്ന് എനിക്ക് ഊഹിക്കാൻ കഴിയും. ലെവൻഡോസ്കി പറഞ്ഞു.

ലോകകപ്പിന് മുമ്പ് ഞാൻ പറഞ്ഞിരുന്നു, അർജന്റീനയാണ് ഈ കിരീടം നേടാനുള്ള ഫേവറിറ്റുകൾ എന്ന്. ആരെങ്കിലും എന്നോട് ചോദിക്കുമ്പോഴെല്ലാം ഞാൻ എപ്പോഴും പറഞ്ഞത് അർജന്റീനയാണ് ഫേവറിറ്റ് എന്നാണ്. സൗദി അറേബ്യയോട് തോറ്റതിന് ശേഷവും, അവർ ഫൈനലിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ലെവൻഡോസ്കി കൂട്ടിച്ചേർത്തു.

Exit mobile version