മധ്യനിര താരം യൂരി ടീലെമൻസ് സീസണോടെ ലെസ്റ്റർ സിറ്റി വിടുമെന്ന് ഉറപ്പായി. ഫ്രീ ഏജന്റ് ആയി മാറുന്ന താരം അടുത്ത സീസണിൽ പുതിയ ടീം തേടുമെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കരാറിന്റെ അവസാന മാസങ്ങളിലുള്ള താരം കഴിഞ്ഞ വർഷം തന്നെ ടീം വിടാനുള്ള തീരുമാനം എടുത്തിരുന്നു. അതിനാൽ തന്നെ ലെസ്റ്ററുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. താരത്തിന് മുന്നിൽ നിരവധി ഓഫറുകൾ ഇപ്പോൾ തന്നെ വന്നതായി റൊമാനോ സൂചിപ്പിക്കുന്നു. എന്നാൽ ഇതുവരെ ഭാവിയെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല. ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലെസ്റ്ററിന്റെ മത്സരങ്ങളിൽ മാത്രമാണ് നിലവിൽ താരത്തിന്റെ ശ്രദ്ധ. അതിനാൽ തന്നെ സീസണിന് ശേഷം മാത്രമേ ടീലെമൻസ് ഓഫറുകൾ പരിഗണിക്കുകയുള്ളൂ.
പ്രീമിയർ ലീഗിൽ നിന്നും പുറത്തു നിന്നും ധാരാളം ടീമുകൾ ടീലെമൻസിൽ താൽപര്യം ഉണ്ടെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ നൽകുന്ന സൂചന. നേരത്തെ ബാഴ്‌സ അടക്കം നോട്ടമിട്ട താരത്തിന് പിറകെ ഇപ്പോൾ ന്യൂകാസിൽ അടക്കം ഉണ്ട്. അതേ സമയം പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തൽ ഒഴിവാക്കാൻ ആയില്ലെങ്കിൽ ഒരു പിടി മുൻനിര താരങ്ങളെ ലെസ്റ്ററിന് അടുത്ത സീസണിൽ നഷ്ടപ്പെടും. പ്രിമിയർ ലീഗിൽ മികച്ച മത്സരസമ്പത്തുള്ള ടീലമെൻസിന് പിറകെ ലീഗിലെ തന്നെ മുൻനിര ടീമുകൾ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ഡിഫെൻസിവ് മിഡ്ഫീല്ഡർ സ്ഥാനത്ത് മികച്ച താരങ്ങളെ എത്തിക്കാൻ ടീമുകൾ ബുദ്ധിമുട്ടുന്ന ഈ അവസരത്തിൽ.
Tag: Leicester City
ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ആയി ലിവർപൂൾ പൊരുതുന്നു, ലെസ്റ്ററിനെയും തോൽപ്പിച്ചു
ലിവർപൂൾ അവരുടെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് കിങ് പവർ സ്റ്റേഡിയത്തിൽ വെച്ച് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. അവരുടെ തുടർച്ചയായ ഏഴാം വിജയമാണിത്. ആദ്യ പകുതിയിൽ കർടിസ് ജോൺസ് നേടിയ ഇരട്ട ഗോളുകൾ ആണ് ലിവർപൂളിന് ഇന്ന് കരുത്തായത്.
33ആം മിനുട്ടിൽ മൊ സലായുടെ പാസിൽ നിന്നായിരുന്നു ജോൺസിന്റെ ആദ്യ ഗോൾ. മൂന്ന് മിനുട്ടുകൾക്ക് ശേഷം വീണ്ടും സലാ ജോൺസിനെ കണ്ടെത്തി. മറ്റൊരു മികച്ച ഫിനിഷ്. സ്കോർ 2-0. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ അർനോൾഡിന്റെ ഫ്രീകിക്ക് ഗോൾ കൂടെ വന്നതോടെ ലിവർപൂൾ വിജയം ഉറപ്പായി.
ഈ വിജയത്തോടെ ലിവർപൂൾ 36 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. മൂന്നാമതുള്ള ന്യൂകാസിലിനും നാലാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡഡിനും 66 പോയിന്റ് ആണുള്ളത്. മറുവശത്ത് ലെസ്റ്റർ റിലഗേഷൻ സോണിൽ തന്നെ കിടക്കുന്നു. 30 പോയിന്റുമായി 19ആം സ്ഥാനത്താണ് ആണ് അവർ ഉള്ളത്.
8 ഗോൾ ത്രില്ലറ്രിൽ ഫുൾഹാമിന് വിജയം, ലെസ്റ്റർ റിലഗേഷൻ ഭീഷണിയിൽ തന്നെ
ഇന്ന് നടന്ന ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ ക്രേവൻ കോട്ടേജിൽ ലെസ്റ്റർ സിറ്റിയെ 5-3ന് തോൽപ്പിച്ച് ഫുൾഹാം ലീഗിൽ 10ആം സ്ഥാനത്തുള്ള ലീഡ് ഉയർത്തി. 10 ആം മിനിറ്റിൽ വില്യണും 18ആം മിനുട്ടിൽ കാർലോസ് വിനിഷ്യസും ഗോൾ നേടിയതോടെ ആതിഥേയ ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്, 44-ാം മിനിറ്റിലും 51-ാം മിനിറ്റിലും രണ്ട് തവണ ടോം കെയർനിയും ഗോളുകൾ നേടിയതോടെ ഫുൾഹാം 4-0ന് മുന്നിൽ എത്തി.
ഹാർവി ബാൺസ് (59′, 89′), ജെയിംസ് മാഡിസൺ (81′ പെനാൽറ്റി) എന്നിവരിലൂടെ മൂന്ന് ഗോളുകൾ നേടിയ ലെസ്റ്റർ സിറ്റിയുടെ ധീരമായ പ്രയത്‌നമുണ്ടായിട്ടും കളിയിലേക്ക് മടങ്ങാൻ അവർക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ 70ആം മിനുട്ടിൽ വിനീഷ്യസും ഫുൾഹാമിനായി ഗോൾ നേടി. സ്കോർ 5-3 എന്ന നിലയിൽ അവസാനിച്ചു.
ഈ വിജയത്തോടെ പ്രീമിയർ ലീഗ് ടേബിളിൽ 48 പോയിന്റുമായി ഫുൾഹാം പത്താം സ്ഥാനത്ത് നിൽക്കുകയാണ്. 30 പോയിന്റുമായി ലെസ്റ്റർ സിറ്റി 16-ാം സ്ഥാനത്ത് തുടരുന്നു. ഗോൾ വ്യത്യാസത്തിൽ മാത്രം ആണ് അവർ ഇപ്പോഴും തരംതാഴ്ത്തൽ മേഖലയ്ക്ക് മുകളിൽ നിൽക്കുന്നത്.
വാർഡി ലെസ്റ്ററിന്റെ രക്ഷകനായി, എങ്കിലും റിലഗേഷൻ ഭീതി ഒഴിയാതെ ലെസ്റ്ററും ലീഡ്സും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡും ലെസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. എലൻഡ് റോഡിൽ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. മത്സരത്തിന് ഇന്ന് മികച്ച തുടക്കമാണ് ലഭിച്ചത്. ടൈലമൻസ് ഏഴാം മിനുട്ടിൽ ലെസ്റ്ററിനായി ഗോൾ നേടിയെങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു. 22ആം മിനുട്ടിൽ സിനിസ്റ്റെറയിലൂടെ ലീഡ്സ് ലീഡ് എടുത്തു. ഈ ലീഡ്സ് 80ആം മിനുട്ട് വരെ തുടർന്നു.
80ആം മിനുട്ടിൽ വെറ്ററൻ താരം വാർഡി ലീഡ്സിന്റെ രക്ഷകനായി. ഈ സമനില 30 പോയിന്റുമായി ലീഡ്സിനെ 16ആം സ്ഥാനത്തും ലെസ്റ്റർ സിറ്റിയെ 29 പോയിന്റുമായി 17ആം സ്ഥാനത്തും നിൽക്കുന്നു.
ഒടുവിൽ ലെസ്റ്റർ സിറ്റിക്ക് ജയം, തരം താഴ്ത്തൽ പോരാട്ടത്തിൽ വമ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ ജയം കണ്ടത്തി ലെസ്റ്റർ സിറ്റി. പുതിയ പരിശീലകൻ ഡീൻ സ്മിത്തിന് കീഴിൽ ലെസ്റ്റർ സിറ്റി നേടുന്ന ആദ്യ ജയം ആണ് ഇത്. തുടർച്ചയായ രണ്ടു ജയങ്ങളും ആയി എത്തിയ വോൾവ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. മത്സരത്തിൽ 13 മത്തെ മിനിറ്റിൽ സ്വന്തം മൈതാനത്ത് ലെസ്റ്റർ പിറകിൽ പോയി. മരിയ ലെമിനയുടെ പാസിൽ നിന്നു മാതിയസ് കുൻഹയാണ് വോൾവ്സിന് ആയി ഗോൾ നേടിയത്.
37 മത്തെ മിനിറ്റിൽ ജോസെ സാ ജെയ്മി വാർഡിയെ വീഴ്ത്തിയതിനു പെനാൽട്ടി ലഭിച്ചതോടെ ലെസ്റ്ററിന് മത്സരത്തിൽ തിരിച്ചു വരാൻ അവസരം ലഭിച്ചു. പെനാൽട്ടി ലക്ഷ്യം കണ്ട ഇഹനാച്ചോ ലെസ്റ്റർ സിറ്റിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. മത്സരത്തിൽ പന്ത് കൈവശം വച്ചതിൽ വോൾവ്സ് ആധിപത്യം ഉണ്ടായെങ്കിലും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് ലെസ്റ്റർ സിറ്റി ആയിരുന്നു. രണ്ടാം പകുതിയിൽ 75 മത്തെ മിനിറ്റിൽ വിക്ടർ ക്രിസ്റ്റിയൻസന്റെ പാസിൽ നിന്നു പ്രതിരോധതാരം തിമോത്തി കാസ്റ്റാഗ്നെ ലെസ്റ്ററിന് ജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ വോൾവ്സിന് പെനാൽട്ടിക്ക് ആയി അപ്പീൽ ഉണ്ടായെങ്കിലും വാർ അത് അനുവദിച്ചില്ല. ജയത്തോടെ ലെസ്റ്റർ സിറ്റി 17 സ്ഥാനത്തേക്ക് കയറിയപ്പോൾ വോൾവ്സ് 13 മത് തുടരുകയാണ്.
ഡീൻ സ്മിത്ത് ലെസ്റ്റർ സിറ്റിയുടെ താൽക്കാലിക പരിശീലകൻ, ജോൺ ടെറിയും ക്രെയ്ഗ് ഷേക്സ്പിയറും ഒപ്പം
ബ്രണ്ടൻ റോജേഴ്‌സിന് പകരക്കാരനായി ഈ സീസൺ അവസാനം വരെ മുൻ ആസ്റ്റൺ വില്ല, നോർവിച് സിറ്റി, ബ്രന്റ്ഫോർഡ് പരിശീലകൻ ഡീൻ സ്മിത്ത് ലെസ്റ്റർ സിറ്റി പരിശീലകൻ ആവും. വില്ലയെ തരം താഴ്ത്തലിൽ നിന്നു രക്ഷിച്ച പരിചയം ലെസ്റ്റർ സിറ്റിക്ക് സഹായകമാവും എന്നാണ് ഉടമകൾ പ്രതീക്ഷിക്കുന്നത്. നിയമനം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഡീൻ സ്മിത്തിനു ഒപ്പം അദ്ദേഹത്തിന്റെ മുൻ സഹായികൾ ആയ ചെൽസി ഇതിഹാസം ജോൺ ടെറിയും മുൻ ലെസ്റ്റർ സിറ്റി പരിശീലകൻ കൂടിയായ ക്രെയ്ഗ് ഷേക്സ്പിയറും അസിസ്റ്റന്റ് പരിശീലകർ ആയി ടീമിന് ഒപ്പം ചേരും. നിലവിൽ വലിയ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗിൽ നിലനിർത്തുക എന്നത് ആവും ഡീൻ സ്മിത്തിന്റെയും സംഘത്തിന്റെയും മുന്നിലുള്ള പ്രധാന വെല്ലുവിളി.
റാഫ ബെനിറ്റസിനെ പരിശീലകൻ ആയി എത്തിക്കാൻ ലെസ്റ്റർ സിറ്റി ശ്രമം
മുൻ ലിവർപൂൾ പരിശീലകൻ റാഫ ബെനിറ്റസിനെ പരിശീലകൻ ആയി എത്തിക്കാൻ ലെസ്റ്റർ സിറ്റി ശ്രമം തുടങ്ങി. ബ്രണ്ടൻ റോജേഴ്‌സിന് പകരക്കാരനായി മുൻ റയൽ മാഡ്രിഡ്, വലൻസിയ, ന്യൂകാസ്റ്റിൽ യുണൈറ്റഡ്, എവർട്ടൺ പരിശീലകനെ എത്തിക്കാൻ ആണ് അവരുടെ ശ്രമം. സ്പാനിഷ് പരിശീലകനും ആയി നിലവിൽ ലെസ്റ്റർ ചർച്ചകൾ തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
നേരത്തെ മുൻ ലീഡ്സ് യുണൈറ്റഡ് പരിശീലകൻ ജെസ്സെ മാർഷിനെ ലെസ്റ്റർ നിയമിക്കും എന്നു വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും നിലവിൽ അമേരിക്കൻ പരിശീലകൻ ലെസ്റ്റർ പരിശീലകൻ ആവില്ല എന്നുറപ്പാണ്. നിലവിൽ തുടർ പരാജയങ്ങളും ആയി 19 സ്ഥാനത്ത് നിൽക്കുന്ന മുൻ പ്രീമിയർ ലീഗ് ജേതാക്കൾ എന്ത് വില കൊടുത്തും തരം താഴ്ത്തൽ ഒഴിവാക്കാനുള്ള ശ്രമം ആണ് നടത്തുന്നത്. അതിനു ബെനിറ്റസിന്റെ അനുഭവസമ്പത്ത് ഗുണമാവും എന്നാണ് അവരുടെ പ്രതീക്ഷ.
ജെസ്സി മാർഷ് ലെസ്റ്റർ പരിശീലകനാകില്ല
പുറത്താക്കപ്പെട്ട ബ്രെണ്ടൺ റോഡ്ജസിന് പകരക്കാരനായി ജെസ്സി മാർഷിനെ എത്തിക്കാനുള്ള ലെസ്റ്ററിന്റെ ശ്രമം ഫലം കണ്ടില്ല. ഇരുവരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുൻ ലീഡ്സ് യുണൈറ്റഡ് പരിശീലകനുമായി ലെസ്റ്റർ സിറ്റി ധാരണയിൽ എത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലെസ്റ്റർ ഇപ്പോൾ പുതിയ കോച്ചിനായുള്ള അന്വേഷണം തുടരുകയാണ്.
ഫെബ്രുവരിയിൽ മോശം പ്രകടനങ്ങൾ കൊണ്ട് ലീഡ്സിൽ നിന്ന് പുറത്താക്കപ്പെട്ട കോച്ചാണ് മാർഷ്. ലെസ്റ്ററിൽ എത്തുക ആണെങ്കിൽ അവരെ റിലഗേഷനിൽ നിന്ന് കാക്കുക ആകും മാർഷിന്റെ ദൗത്യം. ഇപ്പോൾ ലെസ്റ്റർ 30 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ലീഗിൽ 19ആം സ്ഥാനത്ത് നിൽക്കുകയാണ്. ആകെ ഏഴ് മത്സരങ്ങൾ മാത്രമെ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്ക് ഈ സീസണിൽ വിജയിക്കാൻ ആയുള്ളൂ.
ജെസ്സി മാർഷിനെ പരിശീകനാക്കി എത്തിക്കാൻ ലെസ്റ്റർ സിറ്റി
പുറത്താക്കപ്പെട്ട ബ്രെണ്ടൺ റോഡ്ജസിന് പകരക്കാരനെ തേടിയുള്ള ലെസ്റ്റർ സിറ്റിയുടെ അന്വേഷണം ഇപ്പോൾ ജെസ്സി മാർഷിൽ എത്തിയിരിക്കുകയാണ്. മുൻ ലീഡ്സ് യുണൈറ്റഡ് പരിശീലകനുമായി ലെസ്റ്റർ സിറ്റി ധാരണയിൽ എത്തിയതായൊ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് തന്നെ മാർഷ് ലെസ്റ്ററിൽ കരാർ ഒപ്പുവെച്ചേക്കാം.
ഫെബ്രുവരിയിൽ മോശം പ്രകടനങ്ങൾ കൊണ്ട് ലീഡ്സിൽ നിന്ന് പുറത്താക്കപ്പെട്ട കോച്ചാണ് മാർഷ്. ലെസ്റ്ററിൽ എത്തുക ആണെങ്കിൽ അവരെ റിലഗേഷനിൽ നിന്ന് കാക്കുക ആകും മാർഷിന്റെ ദൗത്യം. ഇപ്പോൾ ലെസ്റ്റർ 30 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ലീഗിൽ 19ആം സ്ഥാനത്ത് നിൽക്കുകയാണ്. ആകെ ഏഴ് മത്സരങ്ങൾ മാത്രമെ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്ക് ഈ സീസണിൽ വിജയിക്കാൻ ആയുള്ളൂ.
റോജേഴ്‌സ് പോയിട്ടും രക്ഷയില്ല! വീണ്ടും ലെസ്റ്റർ സിറ്റി തോറ്റു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ബോർൺമൗത്. കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് ശേഷം പരിശീലകൻ ബ്രണ്ടൻ റോജേഴ്‌സിനെ പുറത്താക്കിയെങ്കിലും ഫലത്തിൽ മാറ്റം ഉണ്ടാക്കാൻ ലെസ്റ്റർ സിറ്റിക്ക് ആയില്ല. സ്വന്തം മൈതാനത്ത് ബോർൺമൗത്തിനു മുന്നിൽ രണ്ടാമത്തെ ടീം ആയിരുന്നു ലെസ്റ്റർ മത്സരത്തിൽ അധിക സമയവും.
നാൽപ്പതാം മിനിറ്റിൽ ജയിംസ് മാഡിസന്റെ അവിശ്വസനീയ അബദ്ധം ആണ് ലെസ്റ്ററിന് വിനയായത്. മാഡിസന്റെ ബാക് പാസ് പിടിച്ചെടുത്ത ഫിലിപ്പ് ബില്ലിങ് ബോർൺമൗത്തിനു നിർണായക ഗോൾ സമ്മാനിക്കുക ആയിരുന്നു. ഗോൾ വഴങ്ങിയ ശേഷവും അത്ര മികച്ച പ്രകടനം ലെസ്റ്റർ നടത്തിയില്ല. ജയത്തോടെ ബോർൺമൗത് 15 മത് എത്തിയപ്പോൾ ലെസ്റ്റർ 19 സ്ഥാനത്ത് തുടരുകയാണ്.
തുടരുന്ന മോശം പ്രകടനങ്ങൾ, ബ്രണ്ടൻ റോജേഴ്സിനെ ലെസ്റ്റർ സിറ്റി പുറത്താക്കി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രണ്ടൻ റോജേഴ്സിനെ പുറത്താക്കി. സീസണിൽ ലഭിച്ച മോശം തുടക്കത്തിന് ശേഷം തിരിച്ചു വരവിന്റെ സൂചനകൾ കാണിച്ചെങ്കിലും തുടർന്നും മോശം പ്രകടനങ്ങൾ തുടർന്നത് ആണ് മുൻ ലിവർപൂൾ പരിശീലകന്റെ ജോലി തെറിക്കാൻ കാരണം. കഴിഞ്ഞ സീസണിൽ റോജേഴ്സിന്റെ കീഴിൽ മികച്ച പ്രകടനം നടത്തിയ ലെസ്റ്ററിന് തുടക്കത്തിൽ ട്രാൻസ്ഫർ മാർക്കറ്റിലെ മെല്ലെപ്പോക്ക് ഒക്കെ തിരിച്ചടി നൽകിയിരുന്നു. 2021 ൽ ചരിത്രത്തിൽ ആദ്യ എഫ്.എ കപ്പ് നേടിക്കൊടുത്ത റോജേഴ്സിനു പക്ഷെ ഈ സീസണിൽ ക്ലബിനെ മികച്ച രീതിയിൽ നയിക്കാൻ സാധിച്ചില്ല.
ഇന്നലെ ക്രിസ്റ്റൽ പാലസിനോട് അവസാന നിമിഷം പരാജയം വഴങ്ങിയതോടെ 18 സ്ഥാനത്തേക്ക് ലെസ്റ്റർ സിറ്റി വീണിരുന്നു. റോജേഴ്സിന്റെ അഭാവത്തിൽ ഫസ്റ്റ് ടീം പരിശീലകർ ആയ ആദം സാഡ്ലർ, മൈക്ക് സ്റ്റോവൽ എന്നിവർ വരാനിരിക്കുന്ന ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിൽ ടീമിനെ ഒരുക്കും. പുതിയ പരിശീലകനെ ലെസ്റ്റർ പിന്നീട് പ്രഖ്യാപിക്കാൻ ആണ് സാധ്യത. സീസണിൽ കളിച്ച 28 മത്സരങ്ങളിൽ 7 എണ്ണത്തിൽ മാത്രമാണ് റോജേഴ്സിനു ടീമിനെ ജയത്തിൽ എത്തിക്കാൻ ആയത് അതേസമയം 17 മത്സരങ്ങളിൽ ആണ് മുൻ പ്രീമിയർ ലീഗ് ജേതാക്കൾ ഈ സീസണിൽ പരാജയം വഴങ്ങിയത്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ജോലി നഷ്ടമാവുന്ന 11 മത്തെ പരിശീലകൻ ആണ് റോജേഴ്‌സ്.
ഒന്നാം സ്ഥാനത്ത് നിന്ന് പിറകോട്ടില്ല!! ലെസ്റ്ററിലും ആഴ്സണൽ വിജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീആം ലക്ഷ്യമിട്ട് മുന്നേറുന്ന ആഴ്സണൽ ഇന്ന് ലെസ്റ്റർ സിറ്റിയെയും പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം. ബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് ആഴ്സണലിന്റെ വിജയ ഗോൾ നേടിയത്. തുടക്കം മുതൽ ആഴ്സണലിന്റെ ആധിപത്യമാണ് ഇന്ന് കണ്ടത്. ആദ്യ പകുതിയിൽ അവർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ലീഡ് എടുക്കാൻ അവർക്ക് ആയില്ല. ട്രൊസാർഡ് ഒരു തവണ വലകുലുക്കി എങ്കിലും വാർ ഒരു ഫൗൾ കാരണം ആ ഗോൾ നിഷേധിച്ചു.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്ക് അകം ഗോൾ നേടാൻ ആഴ്സണലിനായി. ട്രൊസാർഡിന്റെ അസിസ്റ്റിൽ നിന്ന് മാർട്ടിനെല്ലിയാണ് ഗോൾ നേടിയത്. ഇതിനു പിന്നാലെ സാക ഒരു ഗോൾ നേടി എങ്കിലും അത് ഓഫ്സൈഫായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലെസ്റ്റർ ചില അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആഴ്സണൽ ഡിഫൻസിന് വലിയ വെല്ലുവിളി ആയില്ല.
24 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സിറ്റിയെക്കാൾ അഞ്ചു പോയിന്റിന്റെ ലീഡ് ആഴ്സണലിന് ഉണ്ട്. ലെസ്റ്റർ 24 പോയിന്റുമായി 14ആം സ്ഥാനത്തും നിൽക്കുന്നു.