Picsart 23 04 09 11 20 43 978

ജെസ്സി മാർഷ് ലെസ്റ്റർ പരിശീലകനാകില്ല

പുറത്താക്കപ്പെട്ട ബ്രെണ്ടൺ റോഡ്ജസിന് പകരക്കാരനായി ജെസ്സി മാർഷിനെ എത്തിക്കാനുള്ള ലെസ്റ്ററിന്റെ ശ്രമം ഫലം കണ്ടില്ല. ഇരുവരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുൻ ലീഡ്സ് യുണൈറ്റഡ് പരിശീലകനുമായി ലെസ്റ്റർ സിറ്റി ധാരണയിൽ എത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലെസ്റ്റർ ഇപ്പോൾ പുതിയ കോച്ചിനായുള്ള അന്വേഷണം തുടരുകയാണ്‌.

ഫെബ്രുവരിയിൽ മോശം പ്രകടനങ്ങൾ കൊണ്ട് ലീഡ്സിൽ നിന്ന് പുറത്താക്കപ്പെട്ട കോച്ചാണ് മാർഷ്. ലെസ്റ്ററിൽ എത്തുക ആണെങ്കിൽ അവരെ റിലഗേഷനിൽ നിന്ന് കാക്കുക ആകും മാർഷിന്റെ ദൗത്യം. ഇപ്പോൾ ലെസ്റ്റർ 30 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ലീഗിൽ 19ആം സ്ഥാനത്ത് നിൽക്കുകയാണ്. ആകെ ഏഴ് മത്സരങ്ങൾ മാത്രമെ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്ക് ഈ സീസണിൽ വിജയിക്കാൻ ആയുള്ളൂ.

Exit mobile version