Site icon Fanport

ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ആയി ലിവർപൂൾ പൊരുതുന്നു, ലെസ്റ്ററിനെയും തോൽപ്പിച്ചു

ലിവർപൂൾ അവരുടെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് കിങ് പവർ സ്റ്റേഡിയത്തിൽ വെച്ച് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. അവരുടെ തുടർച്ചയായ ഏഴാം വിജയമാണിത്. ആദ്യ പകുതിയിൽ കർടിസ് ജോൺസ് നേടിയ ഇരട്ട ഗോളുകൾ ആണ് ലിവർപൂളിന് ഇന്ന് കരുത്തായത്.

Leicester ലിവർ 23 05 16 02 07 37 948

33ആം മിനുട്ടിൽ മൊ സലായുടെ പാസിൽ നിന്നായിരുന്നു ജോൺസിന്റെ ആദ്യ ഗോൾ. മൂന്ന് മിനുട്ടുകൾക്ക് ശേഷം വീണ്ടും സലാ ജോൺസിനെ കണ്ടെത്തി. മറ്റൊരു മികച്ച ഫിനിഷ്. സ്കോർ 2-0. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ അർനോൾഡിന്റെ ഫ്രീകിക്ക് ഗോൾ കൂടെ വന്നതോടെ ലിവർപൂൾ വിജയം ഉറപ്പായി.

ഈ വിജയത്തോടെ ലിവർപൂൾ 36 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമായി അഞ്ചാം‌ സ്ഥാനത്ത് നിൽക്കുന്നു. മൂന്നാമതുള്ള ന്യൂകാസിലിനും നാലാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡഡിനും 66 പോയിന്റ് ആണുള്ളത്‌. മറുവശത്ത് ലെസ്റ്റർ റിലഗേഷൻ സോണിൽ തന്നെ കിടക്കുന്നു. 30 പോയിന്റുമായി 19ആം സ്ഥാനത്താണ് ആണ് അവർ ഉള്ളത്.

Exit mobile version