Picsart 24 05 26 21 36 36 633

ലീഡ്സിന് കണ്ണീർ!! സൗതാമ്പ്ടൺ പ്രീമിയർ ലീഗിൽ തിരികെയെത്തി

ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനൽ വിജയിച്ച് സൗതാമ്പ്ടൺ പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി. ഇന്ന് വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ച് ആണ് സൗതാമ്പ്ടൺ പ്രൊമോഷൻ ഉറപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സൗതാമ്പ്ടന്റെ വിജയം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 24ആം മിനുട്ടിൽ ആംസ്റ്റ്രോംഗിന്റെ ഗോളാണ് സൗതാമ്പ്ടന്റെ വിജയം. സ്മാൾബോൺ നൽകിയ മനോഹര പാസിൽ നിന്നായിരുന്നു ആം സ്ട്രോംഗിന്റെ ഗോൾ. ഈ ഗോളിന് മറുപടി പറയാൻ അവസാന നിമിഷം വരെ ലീഡ്സിനായില്ല.

സൗതാമ്പ്ടൺ കഴിഞ്ഞ സീസണിൽ ആയിരുന്നു പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയത്. ഈ സീസണിൽ സൗതാമ്പ്ടണെ കൂടാതെ ലെസ്റ്റർ സിറ്റി, ഇപ്സ്വിച് ടൗൺ എന്നിവരാണ് പ്രീമിയർ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടത്.

Exit mobile version