എംബപ്പെയുടെ ഇരട്ടഗോളുകൾക്ക് മറുപടി നൽകി മോഫി, പി.എസ്.ജിയെ തോൽപ്പിച്ചു നീസ്

ഫ്രഞ്ച് ലീഗ് 1 ൽ പി.എസ്.ജിക്ക് സീസണിലെ ആദ്യ തോൽവി. സ്വന്തം മൈതാനത്ത് രണ്ടിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് പാരീസ് പരാജയം നേരിട്ടത്. പതിഞ്ഞ തുടക്കം ആണ് പി.എസ്.ജിയിൽ നിന്നു ഉണ്ടായത്. 21 മത്തെ മിനിറ്റിൽ പാരീസിനെ ഞെട്ടിച്ചു തരെം മോഫി നീസിന് ആയി ആദ്യ ഗോൾ നേടി. മോഫിയുടെ ശ്രമം പി.എസ്.ജി താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. എംബപ്പെയുടെ പിഴവ് ആണ് ഗോളിൽ കലാശിച്ചത്. 8 മിനിറ്റിനുള്ളിൽ ഹകീമിയുടെ പാസിൽ നിന്നു ഗോൾ നേടിയ എംബപ്പെ പി.എസ്.ജിയെ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കിലൂടെ നീസ് പാരീസിനെ ഞെട്ടിക്കുന്നത് ആണ് കാണാൻ ആയത്.

53 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ മോഫിയുടെ പാസിൽ നിന്നു ഗോൾ നേടിയ ലബോർഡെ നീസിനെ ഒരിക്കൽ കൂടി മുന്നിൽ എത്തിച്ചു. 68 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടർ അറ്റാക്കിൽ നിന്നു ലബോർഡെയുടെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ഗോൾ നേടിയ മോഫി നീസിന്റെ ജയം ഉറപ്പിച്ചു. തന്റെ ജേഴ്‌സി ഊരിയാണ് താരം ഗോൾ ആഘോഷിച്ചത്. 87 മത്തെ മിനിറ്റിൽ കൊലോ മുആനിയുടെ പാസിൽ നിന്നു അതുഗ്രൻ വോളിയിലൂടെ ക്യാപ്റ്റൻ കൂടിയായ എംബപ്പെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ പാരീസിന് ആയില്ല. നിലവിൽ പാരീസ് മൂന്നാം സ്ഥാനത്തും നീസ് രണ്ടാം സ്ഥാനത്തും ആണ്.

ലീഗ് വണ്ണിലും ഗോൾ നേടി അലക്സിസ് സാഞ്ചസ്, നീസിനെ വീഴ്ത്തി മാഴ്സെ

ഫ്രഞ്ച് ലീഗ് വണ്ണിൽ നീസിന് എതിരെ ഇരട്ട ഗോളുകളും ആയി തിളങ്ങി അലക്സിസ് സാഞ്ചസ്. ഗോൾ നേട്ടത്തോടെ ലാ ലീഗ, പ്രീമിയർ ലീഗ്, സീരി എ എന്നിവക്ക് പുറമെ ലീഗ് വണ്ണിലും ഗോൾ നേടുന്ന താരമായി ചിലിയൻ താരം മാറി. മാഴ്സെക്ക് ആയുള്ള തന്റെ രണ്ടാം മത്സരത്തിൽ കരുത്തരായ നീസിന് എതിരെ ഇരട്ടഗോളുകൾ ആണ് താരം കണ്ടത്തിയത്. മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ ജോനാഥൻ ക്ലോസിന്റെ പാസിൽ നിന്നു മുൻ ആഴ്‌സണൽ താരമായ സാഞ്ചസ് തന്റെ ആദ്യ ഗോൾ കണ്ടത്തി.

37 മത്തെ മിനിറ്റിൽ മുൻ ആഴ്‌സണൽ താരമായ മറ്റെയോ ഗന്റോസിയുടെ പാസിൽ നിന്നു ആഴ്‌സണലിൽ നിന്നു ലോണിൽ മാഴ്സെയിൽ കളിക്കുന്ന നുനോ ടവാരസ് അവർക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. ലീഗിൽ പ്രതിരോധതാരത്തിന്റെ മൂന്നാം ഗോൾ ആയിരുന്നു ഇത്. 5 മിനിറ്റിനുള്ളിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ അലക്സിസ് സാഞ്ചസ് മാഴ്സെ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗിൽ നാലാം മത്സരത്തിൽ മാഴ്സെയുടെ മൂന്നാം ജയം ആണ് ഇത്.

വീണ്ടും വിവാദത്തിൽ പെട്ട് ബലോട്ടെലി

ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മാറിയോ ബലോട്ടെലി വീണ്ടും വിവാദത്തിൽ. വിവാദങ്ങളുടെ കളിത്തോഴനായ ബലോട്ടെലി ഇത്തവണ വിവാദമുണ്ടാക്കിയത് സഹതാരങ്ങൾക്കെതിരെ പരാമർശം നടത്തിയിട്ടാണ്. “രണ്ടു പാസുകൾ പോലും ശരിക്ക് കൊടുക്കാൻ കഴിയാത്തവരാണ്നീസിലെ തന്റെ സഹതാരങ്ങൾ” എന്ന് ബലോട്ടെലി പറയുന്ന വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇവർക്കൊപ്പം കളിക്കാൻ ബുദ്ധിമുട്ടാണെന്ന് ബലോട്ടെല്ലി ആ വീഡിയോയിൽ പറയുന്നുണ്ട്. നീസ് പരിശീലകൻ പാട്രിക്ക് വിയേറയെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററിക്കിടെയാണ് ഈ വിവാദ പരാമർശം ഉണ്ടായത്. ആദ്യം പുറത്ത് വിട്ട ക്ലിപ്പ് ചാനൽ പിൻവലിച്ചെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇത് വൈറലായിരുന്നു. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ഒരു ഗോള് പോലും നേടാൻ ബലോട്ടെല്ലിക്ക് കഴിഞ്ഞിട്ടില്ല.

കോച്ചിനെതിരെ പൊട്ടിത്തെറിച്ച് മരിയോ ബലോട്ടെല്ലി

ലീഗ് വണ്ണിൽ നീസ് കോച്ചിനെതിരെ പൊട്ടിത്തെറിച്ച് ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മരിയോ ബലോട്ടെല്ലി. ബലോട്ടെല്ലിയെ മത്സരത്തിനിടെ സബ്ബ് ചെയ്തപ്പോളാണ് താരം നീസ് പരിശീലകൻ പാട്രിക്ക് വിയേരക്കെതിരെ പൊട്ടിത്തെറിച്ചത്. ഇതുവരെ ഫ്രഞ്ച് ലീഗിൽ ഒൻപത് മത്സരങ്ങൾ കളിച്ച ബലോട്ടെലി എട്ടെണ്ണത്തിലും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഒരൊറ്റ ഗോളുപോലും താരത്തിന് അടിക്കാനായിട്ടില്ല. ആവറേജിലും താഴെയാണ് ബലോട്ടെലിയുടെ പെർഫോമൻസ് എന്ന് പാട്രിക്ക് വിയേര വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഗുയംബിനെതിരായ നീസിന്റെ സമനില മത്സരത്തിലെ 75 ആം മിനുട്ടിലായിരുന്നു താരത്തിന്റെ പ്രതികരണം. ബെഞ്ചിലേക്ക് കയ്യുറകൾ വലിച്ചെറിഞ്ഞ താരം കോച്ചിനെതിരെയും പ്രതികരിച്ചു. ഇറ്റാലിയൻ ടീമിലേക്കും വർഷങ്ങൾക്ക് ശേഷം റോബർട്ടോ മാൻചിനി തിരിച്ചു കൊണ്ട് വന്നിരുന്നു. എന്നാൽ മോശം ഫോമും അവിടെയും വിനയായി. മാൻചിനിക്ക് ബലോട്ടെലിയെ കൈവിടേണ്ടി വന്നു. ജനുവരിയിൽ താരം ക്ലബ് വിട്ട് പോകാനുള്ള സാദ്ധ്യതകൾ ഏറുകയാണ്.

Exit mobile version