ലീഗിൽ പരാജയം അറിയാതെ 20 മത്സരങ്ങൾ, നെയ്മറിന്റെ ഗോളിൽ മാഴ്സെയെ തോൽപ്പിച്ചു പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ ഈ സീസണിൽ തങ്ങളുടെ ഏറ്റവും വലിയ എതിരാളികൾ ആയ മാഴ്സെയെ ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു പി.എസ്.ജി. ഇരു ടീമുകളും തമ്മിൽ മികച്ച പോരാട്ടം ആണ് കാണാൻ സാധിച്ചത്. പലപ്പോഴും മാഴ്സെ പാരീസ് പ്രതിരോധത്തെ പരീക്ഷിച്ചപ്പോൾ മെസ്സി, നെയ്മർ, എമ്പപ്പെ അടങ്ങിയ പാരീസ് മാഴ്സെക്ക് നിരന്തരം ഭീഷണി ഉയർത്തി.

മാഴ്സെ പന്ത് കൈവിട്ടപ്പോൾ പിടിച്ചെടുത്ത എമ്പപ്പെയുടെ പാസിൽ നിന്നു ആദ്യ പകുതിക്ക് തൊട്ടു മുമ്പ് നെയ്മർ പി.എസ്.ജിക്ക് നിർണായക ഗോൾ സമ്മാനിക്കുക ആയിരുന്നു. ഈ സീസണിൽ പാരീസിന് ആയി നെയ്മർ നേടുന്ന പത്രണ്ടാം ഗോൾ ആയിരുന്നു ഇത്. ഗോൾ തിരിച്ചടിക്കാൻ മാഴ്സെ ശ്രമങ്ങൾ ഉണ്ടായി എങ്കിലും 72 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സാമുവൽ ഗിഗോറ്റിന് ചുവപ്പ് കാർഡ് കണ്ടത് അവർക്ക് വിനയായി. നെയ്മറിന് നേരെയുള്ള അപകടകരമായ ഫൗളിന് ആണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. ലീഗിൽ പി.എസ്.ജി ഒന്നാമത് തുടരുമ്പോൾ നാലാം സ്ഥാനത്ത് ആണ് മാഴ്സെ.

കരിയറിലെ 28 മത്തെ ചുവപ്പ് കാർഡ് കണ്ടു സെർജിയോ റാമോസ്, പി.എസ്.ജിക്ക് സമനില

ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയെ സമനിലയിൽ തളച്ചു റെയിംസ്. ഗോൾ രഹിത സമനിലയിൽ ആണ് പതിനാലാം സ്ഥാനക്കാർ ആയ റെയിംസ് പാരീസിനെ തളച്ചത്. 2021 ഡിസംബറിനു ശേഷം ഇത് ആദ്യമായാണ് പാരീസ് ഒരു മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങുന്നത്. മെസ്സിക്ക് വിശ്രമം നൽകി എത്തിയ പാരീസ് എമ്പപ്പെ ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്നു. നെയ്മർ പകരക്കാരനായും ഇറങ്ങി. മത്സരത്തിൽ ആദ്യമെ തന്നെ പാരീസിനെ റെയിംസ് പരീക്ഷിച്ചു. പരുക്കൻ മത്സരത്തിൽ 8 മഞ്ഞ കാർഡുകളും ഒരു ചുവപ്പ് കാർഡും ആണ് പിറന്നത്.

41 മത്തെ മിനിറ്റിൽ തനിക്ക് നൽകിയ മഞ്ഞ കാർഡിൽ സെർജിയോ റാമോസിനു നേരെ റഫറി രണ്ടാം മഞ്ഞ കാർഡ് വീശിയതോടെ പാരീസ് പത്ത് പേരായി ചുരുങ്ങി. കരിയറിൽ ഇത് 28 മത്തെ തവണയാണ് മുൻ റയൽ മാഡ്രിഡ് താരം ചുവപ്പ് കാർഡ് മേടിക്കുന്നത്. പത്ത് പേരായി ചുരുങ്ങിയ പാരീസിന് നേരെ കൂടുതൽ ആക്രമണങ്ങൾ റെയിംസ് ഉതിർത്തു എങ്കിലും ഡോണരുമയുടെ മികവ് പാരീസിന് വിജയം സമ്മാനിച്ചു. മത്സരത്തിൽ 24 ഷോട്ടുകൾ ആണ് റെയിംസ് ഉതിർത്തത്. സമനില വഴങ്ങിയെങ്കിലും രണ്ടാമതുള്ള മാഴ്സെയെക്കാൾ 3 പോയിന്റ് മുന്നിൽ ഒന്നാമത് ആണ് പാരീസ് ഇപ്പോൾ. ഇന്ന് വഴങ്ങിയ തോൽവിയാണ് മാഴ്സെക്ക് വിനയായത്.

പെനാൽട്ടി ഗോളുകൾ ഇല്ലാതെ 672 ഗോളുകൾ! മറ്റൊരു റെക്കോർഡ് സ്വന്തം പേരിലാക്കി ലയണൽ മെസ്സി

മറ്റൊരു ഫുട്‌ബോൾ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ലയണൽ മെസ്സി. പെനാൽട്ടി ഗോളുകൾ ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടിയ മെസ്സി ചരിത്രത്തിൽ പെനാൽട്ടി അല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഫുട്‌ബോൾ താരമായി മാറി. 671 ഗോളുകൾ നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോർഡ് ആണ് മെസ്സി പഴയ കഥ ആക്കിയത്.

റൊണാൾഡോയെക്കാൾ 150 തിൽ അധികം മത്സരം കുറച്ചു കളിച്ചിട്ടും മെസ്സി റെക്കോർഡ് തകർക്കുക ആയിരുന്നു. ഇന്ന് ലിയോണിനു എതിരെ എതിരാളികളെ വെട്ടി മാറി മുന്നേറിയ മെസ്സി നെയ്മറും ആയ കൊടുക്കൽ വാങ്ങലിന് ശേഷം ഉഗ്രൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ മെസ്സിയുടെ മികച്ച ഒരു ഫ്രീകിക്ക് ബാറിൽ തട്ടി മടങ്ങിയെങ്കിലും പി.എസ്.ജി ലിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടക്കുക ആയിരുന്നു.

ഫ്രഞ്ച് ലീഗ് 1 മത്സരത്തിൽ വെറും ഒമ്പതാം സെക്കന്റിൽ ചുവപ്പ് കാർഡ് കണ്ടു നീസ് താരം

ഫ്രഞ്ച് ലീഗ് 1 ൽ നീസ്, ആഞ്ചേഴ്‌സ് മത്സരത്തിന് ഇടയിൽ മത്സരം തുടങ്ങി വെറും ഒമ്പതാം സെക്കന്റിൽ തന്നെ ചുവപ്പ് കാർഡ് കണ്ടു നീസ് പ്രതിരോധ താരം ജീൻ ടോഡിബോ. മത്സരം തുടങ്ങിയ ഉടൻ ആഞ്ചേഴ്‌സ് നടത്തിയ മുന്നേറ്റം തടയാൻ അബ്ദല്ല സിമയെ ഫൗൾ ചെയ്തത് ആണ് മുൻ ബാഴ്‌സലോണ താരത്തിന് വിനയായത്. ഉറച്ച ഗോൾ അവസരം നിഷേധിച്ചത് കാണിച്ചു റഫറി ഒമ്പതാം സെക്കന്റിൽ തന്നെ താരത്തിന് ചുവപ്പ് കാർഡ് നൽകി.

ഫ്രഞ്ച് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ചുവപ്പ് കാർഡ് ആണ് ഇത്. ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗതയേറിയ ചുവപ്പ് കാർഡ് ആണ് ഇത്. നബീൽ ബെന്തലബ്‌ നേടിയ ഗോളിൽ ആഞ്ചേഴ്‌സ് മത്സരത്തിൽ ജയിച്ചുരുന്നു. രണ്ടാം പകുതിയിൽ സോഫിയാനെ ബൗഫലിനും ചുവപ്പ് കാർഡ് കണ്ടതോടെ ഇരു ടീമുകളും 10 പേരുമായി ആണ് മത്സരം അവസാനിപ്പിച്ചത്.

ഫ്രഞ്ച് ലീഗ് വൺ പോരാട്ടത്തിൽ ലിയോണിനെ വീഴ്ത്തി എ.എസ് മൊണാക്കോ

ഫ്രഞ്ച് ലീഗ് വൺ വമ്പൻ പോരാട്ടത്തിൽ ഒളിമ്പിക് ലിയോണിനെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു എ.എസ് മൊണാക്കോ. ലിയോണിന്റെ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത് എങ്കിലും മൊണാക്കോ ആണ് ആദ്യം ഗോളുകൾ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55 മത്തെ മിനിറ്റിൽ ആദ്യ ഗോൾ പിറന്നു.

ഹെൻറിക്വയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ബെനോയിറ്റ് ആണ് ഗോൾ നേടിയത്. 63 മത്തെ മിനിറ്റിൽ ഹെൻറിക്വയുടെ ബുദ്ധിപൂർവ്വമായ ഫ്രീകിക്കിൽ നിന്ന്7 ഹെഡറിലൂടെ ഗോൾ നേടിയ ഗില്ലർമോ മാരിപാൻ മൊണാക്കോക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 81 മത്തെ മിനിറ്റിൽ റയാൻ ചെർകിയുടെ പാസിൽ നിന്നു കാൾ ടോകോ എകാമ്പിയാണ് ലിയോണിന്റെ ആശ്വാസഗോൾ നേടിയത്. നിലവിൽ ലീഗിൽ ലിയോൺ അഞ്ചാമതും മൊണാക്കോ ഏഴാം സ്ഥാനത്തും ആണ്.

ലില്ലെയും വീഴ്ത്തി ജയം തുടർന്ന് മാഴ്സെ,പോയിന്റ് പട്ടികയിൽ പി.എസ്.ജിക്ക് ഒപ്പം

ഫ്രഞ്ച് ലീഗ് വണ്ണിൽ കരുത്തരുടെ പോരാട്ടത്തിൽ ലില്ലെയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഒളിമ്പിക് മാഴ്സെ. ജയത്തോടെ പോയിന്റ് പട്ടികയിൽ പി.എസ്.ജിക്ക് ഒപ്പവും അവർ എത്തി. നിലവിൽ ഗോൾ വ്യത്യാസത്തിൽ മാത്രമാണ് മാഴ്സെ രണ്ടാമത് നിൽക്കുന്നത്. മാഴ്സെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ഇസ്മാലിയുടെ ഗോളിൽ ലില്ലെയാണ് മുന്നിൽ എത്തിയത്.

26 മത്തെ മിനിറ്റിൽ സീസണിൽ ടീമിൽ എത്തിയ അലക്സിസ് സാഞ്ചസ് ചെങ്കിസ് ഉണ്ടറുടെ പാസിൽ നിന്നു മാഴ്സെക്ക് സമനില സമ്മാനിച്ചു. സീസണിൽ താരത്തിന്റെ നാലാം ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ സെയ്ദ് കൊലാസിനാകിന്റെ ഫ്രീകിക്കിൽ നിന്നു 61 മത്തെ മിനിറ്റിൽ ഗോൾ നേടിയ സാമുവൽ ഗിഗോറ്റ് മാഴ്സെക്ക് ജയം സമ്മാനിക്കുക ആയിരുന്നു. മാഴ്സെ ലീഗിൽ രണ്ടാമത് നിൽക്കുമ്പോൾ ലില്ലെ ആറാം സ്ഥാനത്ത് ആണ് നിലവിൽ.

റോസ് ബാർക്കിലി ഇനി നീസിൽ

ഇംഗ്ലീഷ് താരം റോസ് ബാർക്കിലി ഫ്രഞ്ച് ലീഗ് വൺ ക്ലബ് ആയ നീസും ആയി കരാറിൽ ഒപ്പിട്ടു. ചെൽസി കരാർ റദ്ദാക്കിയ ശേഷം ഫ്രീ ഏജന്റ് ആയ ബാർക്കിലിയെ നീസ് സ്വന്തമാക്കുക ആയിരുന്നു.

രാത്രി നടന്ന നീസ് മൊണാക്കോ മത്സരത്തിനു മുമ്പ് താരത്തെ കാണികൾക്ക് മുന്നിൽ നീസ് അവതരിപ്പിച്ചു. ഈ സീസണിൽ നിരവധി മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ നീസിന് ആയിരുന്നു. നീസിൽ തന്റെ കരിയർ തിരിച്ചു പിടിക്കാൻ ആവും ബാർക്കിലിയുടെ ശ്രമം.

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ, ഫ്രഞ്ച് ക്ലബിന് ആയി 47 വർഷത്തെ റെക്കോർഡ് തിരുത്തി ആഴ്‌സണൽ യുവതാരം | Report

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ കണ്ടത്തി ലോണിൽ ഫ്രഞ്ച് ക്ലബ് റെയ്മിസിൽ കളിക്കുന്ന ആഴ്‌സണൽ യുവതാരം ഫോളറിൻ ബലോഗൺ.

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ കണ്ടത്തി ലോണിൽ ഫ്രഞ്ച് ക്ലബ് റെയ്മിസിൽ കളിക്കുന്ന ആഴ്‌സണൽ യുവതാരം ഫോളറിൻ ബലോഗൺ. ലീഗ് വണ്ണിൽ സ്ട്രാസ്ബർഗിന് എതിരെ റെയ്മിസിന് സമനില ഗോൾ നേടി നൽകിയത് ന്യൂയോർക്കിൽ ജനിച്ച യുവ സ്‌ട്രൈക്കറുടെ ഗോൾ ആയിരുന്നു. 1975 നു ശേഷം ഇത് ആദ്യമായാണ് ഒരു റെയ്മ്സ് താരം തുടർച്ചയായ മൂന്നു ലീഗ് വൺ മത്സരങ്ങളിൽ ഗോൾ നേടുന്നത്.

അരങ്ങേറ്റത്തിൽ മാഴ്സെക്ക് എതിരെ പകരക്കാരനായി ഗോൾ നേടിയ താരം കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടുകയും ഒരു പെനാൽട്ടി നേടി നൽകുകയും ചെയ്തിരുന്നു. ഇന്നത്തെ സമനിലയോടെ റെയ്മ്സ് ലീഗിലെ ആദ്യ പോയിന്റും സ്വന്തമാക്കി. ആഴ്‌സണൽ ഭാവിയിൽ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന താരം ആണ് ബലോഗൺ. ഈ സീസണിൽ മികച്ച പ്രകടനം തുടർന്ന് ലോകകപ്പിനുള്ള അമേരിക്കൻ ടീമിൽ ഇടം നേടാൻ ആവും യുവതാരത്തിന്റെ ശ്രമം.

Story Highlight : Arsenal youngster Folarin Balogun break 47 year old Reims record in League 1.

Exit mobile version