ടി20 ഫോർമാറ്റ് കളിക്കാനാകാത്തതിൽ വിഷമമുണ്ട്, എന്നാൽ കോച്ചായിട്ടെങ്കിലും ഈ ഫോർമാറ്റിന്റെ ഭാഗമാകാനായതിൽ സന്തോഷം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടി20 ഫോര്‍മാറ്റിൽ കളിക്കാനാകാത്തതിൽ വളരെ അധികം നിര്‍ഭാഗ്യവാനാണ് താന്‍ എന്ന് കരുതുന്നുവെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ താരം ലാന്‍സ് ക്ലൂസ്നര്‍. തന്റെ ശൈലിയ്ക്ക് അനുയോജ്യമായൊരു ഫോര്‍മാറ്റായിരുന്നു ടി20 എന്നാൽ അതേ സമയം ഒരു കോച്ചെന്ന നിലയിൽ ഈ അന്തരീക്ഷവുമായി പരിചിതമാകുവാന്‍ കഴിഞ്ഞതിൽ താന്‍ അതീവ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പോലുള്ള ടൂര്‍ണ്ണമെന്റുകളില്‍ കോച്ചായി സഹകരിക്കുവാന്‍ കഴിഞ്ഞതിനാൽ തന്നെ കളിക്കാരനെന്ന നിലയിൽ നഷ്ടമായതിന്റെ ചെറിയൊരു പങ്ക് കോച്ചെന്ന നിലയിൽ ആസ്വദിക്കുവാന്‍ തനിക്കാവുന്നുണ്ടെന്നും ക്ലൂസ്നര്‍ പറഞ്ഞു.

അതേ സമയം ക്ലൂസ്നര്‍ കുപ്രസിദ്ധമായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിൽ റോയൽ ബംഗാള്‍ ടൈഗേഴ്സിന് വേണ്ടി കളിച്ചിരുന്നു.

Exit mobile version