ലോകകപ്പിന് മുമ്പ് അതേ വേദിയിലുള്ള പരിശീലനമാണ് ഐപിഎൽ – കൈല്‍ ജാമിസൺ

ഐപിഎലിന് പ്രധാന രാജ്യങ്ങളുടെ താരങ്ങള്‍ കളിക്കുമെന്ന് ഏതാനും ദിവസം മുമ്പാണ് അതാത് ബോര്‍ഡുകള്‍ സമ്മതിച്ചുവെന്ന് ബിസിസിഐ അറിയിച്ചത്. ഐപിഎലും ലോകകപ്പും യുഎഇയിൽ തന്നെ നടക്കുന്നു എന്നതിനാൽ തന്നെ താരങ്ങള്‍ക്കെല്ലാം ഇത് പരിശീലനത്തിനുള്ള അവസരം കൂടിയാണ്.

ലോകകപ്പിന് മുമ്പ് അതേ വേദിയിലുള്ള പരിശീലനമാണ് ഐപിഎൽ എന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം കൈല്‍ ജാമിസൺ വ്യക്തമാക്കിയത്. 2014ലെ അണ്ടര്‍ 19 ലോകകപ്പിലാണ് ജാമിസൺ ആദ്യമായി ശ്രദ്ധ പിടിച്ചു പറ്റുന്നത്. അന്നും വേദി യുഎഇ ആയിരുന്നു.

15 കോടി രൂപയ്ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ താരം ലോകകപ്പിന് മുമ്പ് തന്റെ ടി20 ശേഷി ശരിപ്പെടുത്തുവാനുള്ള അവസരമാണിതെന്ന് വ്യക്തമാക്കി.

Exit mobile version