Premier League

പ്രായം വെറും 16, അരങ്ങേറ്റത്തിൽ പ്രീമിയർ ലീഗ് റെക്കോർഡിട്ട് ഫുൾഹാം താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇനി ഫുൾഹാം താരത്തിന് സ്വന്തം. ഫുൾഹാം താരം ഹാർവി ഏലിയറ്റ് ആണ് റെക്കോർഡിന് അർഹനായത്. വെറും 16 വയസും 30 ദിവസവുമാണ് ഇന്നലെ വോൾവ്സിനെതിരെ പകരക്കാരനായി ഇറങ്ങുമ്പോൾ ഹാർവിയുടെ പ്രായം.

മുൻ ഫുൾഹാം താരം മാത്യു ബ്രിഗ്‌സിന്റെ തന്നെ റെക്കോർഡാണ് ഹാർവി ഇന്നലെ മറികടന്നത്. 2007 ൽ ഹുൾഹാമിനായി ഇറങ്ങുമ്പോൾ 16 വയസും 68 ദിവസവുമായിരുന്നു ബ്രിഗ്‌സിന്റെ പ്രായം. ഫുൾഹാമിന് വേണ്ടി ഈ സീസണിന്റെ തുടക്കത്തിൽ കാരബാവോ കപ്പിലും താരം ഇറങ്ങിയിരുന്നു. അന്ന് 16 വയസ് പോലും താരത്തിന് തികഞ്ഞിരുന്നില്ല.