രവി ദാഹിയ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്ത്

ബെൽഗ്രേഡിൽ നടക്കുന്ന ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് രവി ദാഹിയ പുറത്ത്. 57 കിലോഗ്രാം യോഗ്യതാ റൗണ്ടിൽ ഉസ്ബെക്കിസ്ഥാന്റെ ഗുലോംജോൺ അബ്ദുലേവിനോട് ആണ് ഇന്ത്യയുടെ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് പരാജയപ്പെട്ടത്‌‌.

ലോക രണ്ടാം നമ്പർ താരമായ ദാഹിയ ടെകിനിക് മികവിൽ 10-0നാണ് ഉസ്ബെക്കിസ്ഥാൻ താരത്തോട് തോറ്റത്‌. തീർത്തും ഏകപക്ഷീയമായ പോരാട്ടമാണ് കാണാൻ ആയത്‌. കഴിഞ്ഞ വർഷം ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി നേടാൻ ദഹിയക്ക് ആയിരുന്നു.

റൊമാനിയയുടെ റസ്‌വാൻ മരിയൻ കോവാക്‌സിനെ ആദ്യ റൗണ്ടിൽ ദഹിയ പരാജയപ്പെടുത്തിയിരുന്നു. ലോക 30-ാം നമ്പർ താരം അബ്ദുള്ളേവിനോട് മുമ്പ് പലതവണ ദാഹിയ പരാജയപ്പെട്ടിട്ടുണ്ട്.

റെപ്പഷാജ് തുണച്ചു, വിനേഷിന് വെങ്കല മെഡൽ

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവുമായി വിനേഷ് ഫോഗട്ട്. 53 കിലോ വിഭാഗത്തിൽ മംഗോളിയന്‍ താരത്തോട് ഇന്നലെ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും വിനേഷിനെ പരാജയപ്പെടുത്തി താരം ഫൈനലില്‍ കടന്നതിനാൽ താരത്തിന് റെപ്പഷാജ് റൗണ്ടിൽ വെങ്കല മെഡലിനായി അവസരം ലഭിച്ചു.

ഇന്ന് റെപ്പഷാജ് റൗണ്ടിലെ തന്റെ അവസാന മത്സരത്തിൽ നിലവിലെ യൂറോപ്യന്‍ ചാമ്പ്യനെ 8-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് വിനേഷ് വെങ്കല മെഡൽ നേടിയത്.

വിനേഷ് ഫോഗട്ട് ആദ്യ റൗണ്ടിൽ പുറത്തെങ്കിലും വെങ്കല പോരാട്ടത്തിന് യോഗ്യ, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്സിൽ ഇന്ത്യന്‍ നിരാശ തുടരുന്നു

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്സിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. ഇന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് 53 കിലോ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. വിനേഷിനെ പരാജയപ്പെടുത്തിയ മംഗോളിയന്‍ എതിരാളി ഫൈനലില്‍ എത്തിയതോടെ വിനേഷിന് റെപേഷാജ് റൗണ്ടിൽ മത്സരിക്കുവാനുള്ള അവസരം ലഭിച്ചു.

ഷഫാലി(65 കിലോ), പ്രിയങ്ക(76 കിലോ) എന്നിവരും ആദ്യ റൗണ്ടിൽ പരാജയപ്പെട്ടപ്പോള്‍ നീലം (50 കിലോ) രണ്ടാം റൗണ്ടിലും സുഷ്മ (55 കിലോ) റെപേഷാജ് റൗണ്ടിലും പരാജയപ്പെട്ടു.

ഇന്നലെ ആദ്യ ദിവസത്തെ പ്രകടനത്തിൽ 10 പേരിൽ മൂന്ന് പേര്‍ മാത്രമാണ് ആദ്യ റൗണ്ട് മത്സരം വിജയിച്ചത്.

 

ഇത് ചരിത്രം!!! അണ്ടര്‍ 20 ലോക ചാമ്പ്യനായി ഇന്ത്യയുടെ അന്റിം പംഗൽ

അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായി അന്റിം പംഗൽ. 53 കിലോ വിഭാഗത്തിൽ അൽടൈന്‍ ഷാഗായേവയെ 8-0 എന്ന സ്കോറിന് കീഴടക്കിയാണ് പംഗൽ തന്റെ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഗുസ്തി ലോക കാഡറ്റ് ചാമ്പ്യന്‍ഷിപ്പിൽ താരം വെങ്കല മെഡൽ നേടിയിരുന്നു.

ഇന്ത്യയ്ക്കായി ഒട്ടനവധി വിജയം നേടിയ ബോക്സിംഗ് താരം അമിത് പംഗൽ അന്റിം പംഗലിന്റെ സഹോദരനാണ്.

Story Highlight : Antim Pangal becomes world champion in wrestling under 20 category.

പന്ത്രണ്ടിൽ പന്ത്രണ്ട്! ഇന്ത്യക്ക് ഗുസ്തിയിൽ പന്ത്രണ്ടാം മെഡൽ സമ്മാനിച്ചു ദീപക് നെഹ്റ

പങ്കെടുത്ത പന്ത്രണ്ട് വിഭാഗങ്ങളിലും ഗുസ്തിയിൽ മെഡൽ നേടി ഇന്ത്യ. പുരുഷന്മാരുടെ 97 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ദീപക് മെഹ്റ ഇന്ത്യക്ക് ആയി വെങ്കലം നേടി നൽകി.

പാക്കിസ്ഥാൻ താരം തയബ് റാസയെ 10-2 നു തോൽപ്പിച്ചു ആണ് ദീപക് ഇന്ത്യക്ക് ഗുസ്തിയിലെ പന്ത്രണ്ടാം മെഡൽ സമ്മാനിച്ചത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര മെഡൽ നേട്ടം ആണ് ദീപകിന്‌ ഇത്. ഈ മെഡൽ നേട്ടത്തോടെ ഇന്ത്യൻ മെഡൽ നേട്ടം 37 ആയി ഉയർന്നു.

ഗുസ്തിയിൽ പതിനൊന്നാം മെഡൽ, വെങ്കലം നേടി പൂജ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 35 മത്തെ മെഡൽ നേട്ടം സമ്മാനിച്ചു വീണ്ടും ഗുസ്തി. ഗുസ്തിയിൽ ഇന്ത്യയുടെ പതിനൊന്നാം മെഡൽ ആണ് ഇത്. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ പൂജ സിഹാങ് ആണ് ഇന്ത്യക്ക് വെങ്കല മെഡൽ സമ്മാനിച്ചത്.

വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ താരം നയോമി ഡി ബ്രുയിനെ ആണ് പൂജ തോൽപ്പിച്ചത്. ഏകപക്ഷീയമായ പോരാട്ടത്തിൽ 11-0 എന്ന സ്കോറിന് ആയിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ഇന്ന് മാത്രം ഇന്ത്യ ഗുസ്തിയിൽ നേടുന്ന അഞ്ചാം മെഡൽ ആണ് ഇത്.

ഗുസ്തിയിൽ രവി ദാഹിയയും നവീനും ഫൈനലിൽ, സെമിയിൽ വീണു പൂജ ഗെഹ്‌ലോട്ട്

പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രവി ദാഹിയ. പാകിസ്ഥാൻ താരം അലി ആസാദിന് എതിരെ വ്യക്തമായ ആധിപത്യം ആണ് മത്സരത്തിൽ രവി പുലർത്തിയത്. മത്സരത്തിൽ 14-4 എന്ന വലിയ വ്യത്യാസത്തിൽ ജയം ഉറപ്പിച്ച രവി ഇന്ത്യക്ക് ഗുസ്തിയിൽ മറ്റൊരു മെഡൽ കൂടി ഉറപ്പിച്ചു.

പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ചാർളി ബോവിലിങിനെ ടെക്നിക്കൽ പോയിന്റുകൾക്ക് തോൽപ്പിച്ച നവീനും ഫൈനലിലേക്ക് മുന്നേറി. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ വിനേശ് പൊഹാറ്റും ഫൈനലിലേക്ക് മുന്നേറി. കാനഡയുടെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ആയ സാമന്ത സ്റ്റുവാർട്ടിനെ വെറും 36 സെക്കന്റിൽ ഇന്ത്യൻ താരം മലർത്തിയടിച്ചു. എന്നാൽ സെമിയിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ കനേഡിയൻ താരത്തോട് തോറ്റ പൂജ ഗെഹ്‌ലോട്ട് വെങ്കല മെഡലിന് ആയി പൊരുതും.

ഗുസ്തിയിൽ രണ്ടു മെഡലുകൾ കൂടി നേടി ഇന്ത്യ, വെങ്കലം നേടി ദിവ്യയും മോഹിതും

കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ ഇന്ന് നടന്ന ആറു വിഭാഗത്തിലും മെഡൽ സ്വന്തമാക്കി ഇന്ത്യ. ഇന്ന് മൂന്നു സ്വർണവും ഒരു വെള്ളിയും നേടിയ ഇന്ത്യക്ക് പിന്നീട് രണ്ടു വെങ്കല മെഡലുകൾ കൂടി ലഭിച്ചു. വനിതകളുടെ 68 കിലോഗ്രാം ഫ്രീ സ്റ്റൈലിൽ ടോംഗയുടെ ടൈഗർ ലില്ലി കോക്കറെ വെറും 26 സെക്കന്റുകൾക്ക് ഉള്ളിൽ മലർത്തി അടിച്ച ദിവ്യ കക്റാൻ വെങ്കലം നേടുക ആയിരുന്നു.

ഇത് തുടർച്ചയായ രണ്ടാം കോമൺവെൽത്ത് ഗെയിംസിൽ ആണ് ദിവ്യ മെഡൽ സ്വന്തമാക്കുന്നത്. അതേസമയം പുരുഷന്മാരുടെ 125 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ മോഹിത് ഗ്രവാലും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു. ജമൈക്കയുടെ ആരോൺ ജോൺസനെ തോൽപ്പിച്ചു ആയിരുന്നു മോഹിതിന്റെ വെങ്കല നേട്ടം. ഗുസ്തിയിൽ ഇന്ത്യയുടെ ആറാം മെഡലും മൊത്തം 26 മത്തെയും മെഡലും ആയിരുന്നു ഇത്.

62 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടി സാക്ഷി മാലിക്, 57 കിലോയിൽ സ്വര്‍ണ്ണം നേടി മാന്‍സി

ബോലത് ടുര്‍ലിഖാനോവ് കപ്പിലെ 62 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണ മെഡൽ നേട്ടവുമായി ഇന്ത്യയുടെ സാക്ഷി മാലിക്. കസാഖിസ്ഥാന്റെ ഗുസ്തി താരത്തെ ഫൈനലില്‍ പിന്‍ ചെയ്താണ് സാക്ഷിയുടെ വിജയം. ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ് ടൂര്‍ണ്ണമെന്റിൽ നിന്ന് വന്നത്.

57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മാന്‍സി കസാഖിസ്ഥാന്‍ താരത്തെ 3-0 എന്ന സ്കോറിന് പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയിരുന്നു. പുരുഷ വിഭാഗത്തിൽ (63 കിലോ) വെങ്കലം നേടിയ നീരജ് ആണ് ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ചത്.

ഫൈനലിൽ കടന്ന് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് മൂന്ന് ഇന്ത്യന്‍ താരം. ടോക്കിയോയിലെ മെഡൽ ജേതാക്കളായ രവി കുമാര്‍ ദഹിയ, ബജ്രംഗ് പൂനിയ എന്നിവര്‍ക്ക് പുറമെ ഗൗരവ് ബലിയനും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഗൗരവ് 79 കിലോ വിഭാഗത്തിലും ബജ്രംഗ് 65 കിലോ വിഭാഗത്തിലും രവി കുമാര്‍ 57 കിലോ വിഭാഗത്തിലുമാണ് ഫൈനലില്‍ കടന്നത്.

ഇന്നലെ വനിത താരങ്ങള്‍ 5 മെഡലുകളാണ് നേടിയത്. 2 വെള്ളിയും 3 വെങ്കലവും ആണ് ടീം നേടിയത്. അന്‍ഷു മാലിക്, രാധിക എന്നിവര്‍ വെള്ളിയും സരിത മോര്‍, സുഷമ, മനീഷ എന്നിവര്‍ 3 വെങ്കലവും നേടുകയായിരുന്നു. കഴിഞ്ഞ പതിപ്പിൽ ഇന്ത്യന്‍ വനിത ഗുസ്തിക്കാര്‍ 7 മെഡലുകളാണ് നേടിയത്. ഇതിൽ 4 സ്വര്‍ണ്ണം അടങ്ങിയിരുന്നു.

ഇതിഹാസ WWE താരം ‘റേസർ റാമൺ’ മരണപ്പെട്ടു

ഇതിഹാസ WWE റെസ്ലിങ് താരം സ്കോട്ട് ഹാൾ അഥവാ റേസർ റാമോൺ അന്തരിച്ചു. ലൈഫ് സപ്പോർട്ടിൽ ആയിരുന്നു അവസാന കുറച്ച് ദിവസമായി അദ്ദേഹം ഉണ്ടായിരുന്നത്‌ ഇന്ന് മരണം സ്ഥിരീകരിച്ചു. 63 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് സ്കോട് ഹാൾ വിധേയനായിരുന്നു. ശസ്ത്രക്രിയ പാളിയതാണ് താരത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചത്‌‌.

മാർച്ച് 12 ന് ഹാളിന് മൂന്ന് ഹൃദയാഘാതം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്‌ ജോർജിയയിലെ ഒരു മെഡിക്കൽ സ്ഥാപനത്തിൽ ആയിരുന്നു ചികിത്സ.

1990-കളിൽ റെസ്ലിംഗ് കായികരംഗത്തെ ജനകീയമാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1984-ൽ നാഷണൽ റെസ്‌ലിംഗ് അലയൻസിലൂടെ തന്റെ പ്രൊഫഷണൽ ഗുസ്തി ജീവിതം ആരംഭിച്ച ഹാൾ, 1990-കളിൽ വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിംഗ്, വേൾഡ് റെസ്‌ലിംഗ് ഫെഡറേഷൻ എന്നിവയിലെ പ്രധാനികളിൽ ഒന്ന് ആയി മാറി.

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി അന്‍ഷു മാലിക്

ഓസ്ലോയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടി ഇന്ത്യയുടെ അന്‍ഷു മാലിക്. ഇന്ന് 57 കിലോ വിഭാഗം ഫൈനലില്‍ അന്‍ഷു ഹെലന്‍ മറൗലിസിനോട് 1-4 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. നിലവിലെ ഏഷ്യന്‍ ചാമ്പ്യനാണ് അന്‍ഷു. മത്സരത്തിന് ശേഷം ഇന്ത്യന്‍ താരത്തിന് വൈദ്യ സഹായം നേടേണ്ടി വന്നു.

ഇന്ത്യയ്ക്കായി ലോക ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടുന്ന ആദ്യ വനിത താരമായി അന്‍ഷു മാറി. ഗീത പോഹട്ട്, ബബിത പോഹട്ട്, പൂജ ഡണ്ട, വിനേഷ് പോഹട്ട് എന്നിവര്‍ മുന്‍ വര്‍ഷങ്ങളിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിട്ടുണ്ട്.

ഇന്ത്യയുടെ സരിത മോര്‍ വെങ്കല മെഡൽ നേടി. സ്വീഡന്റെ ലിന്‍ഡ്ബോര്‍ഗിനെ 8-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡൽ നേട്ടം താരം സ്വന്തമാക്കിയത്. 59 കിലോ വിഭാഗത്തിലാണ് സരിതയുടെ നേട്ടം.

Exit mobile version