ഫൈനലിൽ കടന്ന് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് മൂന്ന് ഇന്ത്യന്‍ താരം. ടോക്കിയോയിലെ മെഡൽ ജേതാക്കളായ രവി കുമാര്‍ ദഹിയ, ബജ്രംഗ് പൂനിയ എന്നിവര്‍ക്ക് പുറമെ ഗൗരവ് ബലിയനും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഗൗരവ് 79 കിലോ വിഭാഗത്തിലും ബജ്രംഗ് 65 കിലോ വിഭാഗത്തിലും രവി കുമാര്‍ 57 കിലോ വിഭാഗത്തിലുമാണ് ഫൈനലില്‍ കടന്നത്.

ഇന്നലെ വനിത താരങ്ങള്‍ 5 മെഡലുകളാണ് നേടിയത്. 2 വെള്ളിയും 3 വെങ്കലവും ആണ് ടീം നേടിയത്. അന്‍ഷു മാലിക്, രാധിക എന്നിവര്‍ വെള്ളിയും സരിത മോര്‍, സുഷമ, മനീഷ എന്നിവര്‍ 3 വെങ്കലവും നേടുകയായിരുന്നു. കഴിഞ്ഞ പതിപ്പിൽ ഇന്ത്യന്‍ വനിത ഗുസ്തിക്കാര്‍ 7 മെഡലുകളാണ് നേടിയത്. ഇതിൽ 4 സ്വര്‍ണ്ണം അടങ്ങിയിരുന്നു.

ലോക ചാമ്പ്യന്‍ഷിപ്പിൽ രവികുമാറും കളിക്കില്ല, ആവശ്യത്തിന് തയ്യാറെടുപ്പുകള്‍ നടത്തുവാനാകാത്തത് പിന്മാറ്റത്തിന് കാരണം

ഓസ്‍ലോയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ രവികുമാര്‍ ദഹിയ പങ്കെടുക്കില്ല. നിരവധി അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുവേണ്ടി വന്നതിനാൽ തന്നെ തനിക്ക് സെലക്ഷന്‍ ട്രയൽസിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താനായില്ലെന്നും പൂര്‍ണ്ണമായി തയ്യാറെടുപ്പുകളില്ലാതെ മത്സരിക്കുക ശരിയായ നടപടിയാണെന്ന് കരുതുന്നില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ബജ്രംഗ് പൂനിയയുടെ ഡോക്ടര്‍ താരത്തിന്റെ പരിക്കിൽ നിന്നുള്ള മോചനത്തിനായി താരത്തിനോട് ആറ് ആഴ്ചത്തെ റീഹാബ് പറഞ്ഞിരുന്നു. ഇതോടെ ബജ്രംഗ് പൂനിയയും ലോക ചാമ്പ്യന്‍ഷിപ്പിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.

Exit mobile version