റെസിലിങ് ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു

റെസിലിങ് ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 കാരനായ താരം ഹൃദയാഘാതം കാരണം ആണ് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ട്. ഹൾക്കിനെ മരിച്ച നിലയിൽ അദ്ദേഹത്തിന്റെ ഫ്ലോറിഡയിലെ വീട്ടിൽ കണ്ടെത്തുക ആയിരുന്നു എന്നാണ് റിപ്പോർട്ട്. ഡബ്യു.ഡബ്യു.ഇ യെ ഇത്രയും വലിയ ബിസിനസ് ആക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം ആയിരുന്നു ഹൾക്ക്.

ഡബ്യു.ഡബ്യു.ഇ കണ്ട ഏറ്റവും വലിയ ഇതിഹാസം ആയിട്ടാണ് പലരും ഹൾക്കിനെ കണ്ടത്. 80 കളിലും 90 കളിലും പ്രൊഫഷണൽ റെസിലിങിനെ തന്റെ മാത്രം ചടുല നീക്കങ്ങൾ കൊണ്ടും ചുവപ്പും മഞ്ഞയും ഉള്ള വസ്ത്രം ധരിച്ചു കൊണ്ടും ലോക പ്രസിദ്ധമാക്കിയത് ഹൾക്ക് ആയിരുന്നു. ഹൾക്ക് മാനിയയും, ന്യൂ വേൾഡ് ഓർഡറും ഒക്കെ ലക്ഷങ്ങൾ ആണ് ഏറ്റെടുത്തത്. പതിറ്റാണ്ടുകൾ റിങിൽ ആളുകളെ രസിപ്പിച്ച ശേഷമാണ് ടെറി ജീൻ എന്ന ഹൾക്ക് വിട പറയുന്നത്.

ജോൺ സീന WWE-യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ജോൺ സീന WWE-യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 16 തവണ ലോക ചാമ്പ്യനായ ജോൺ സീന ഇന്നലെ ടൊറെന്റോയിൽ നടന്ന ലൈവ് ഇവൻ്റിനിടെ ആണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

റെസിൽമാനിയ 41 തൻ്റെ അവസാന മത്സരമായിരിക്കും എന്ന് സീന പറഞ്ഞു. 2025 ഡിസംബർ വരെ റെസ്ലിങിൽ തുടരുനെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് രാത്രി, ഞാൻ WWE-യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നു,” സീന പറഞ്ഞു

നെറ്റ്ഫ്ലിക്സിലെ WWE RAW അരങ്ങേറ്റം, റോയൽ റംബിൾ 2025, എലിമിനേഷൻ ചേംബർ 2025, റെസിൽമാനിയ 41 എന്നിവയിൽ സീന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2002-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ WWE-യുടെ മുഖമായിരുന്നു ജോൺ സീന. അദ്ദേഹം മൊത്തം 13 തവണ WWE കിരീടം നേടിയിട്ടുണ്ട്, ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് 3 തവണയും റോയൽ റംബിൾ 2 തവണയും നേടി. തൻ്റെ ഹോളിവുഡ് പ്രതിബദ്ധതകൾ കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡബ്ല്യുഡബ്ല്യുഇയിൽ സീന അത്ര സജീവമല്ല.

ഡബ്യു.ഡബ്യു.ഇ സൂപ്പർ താരം ബ്രെ വെയിറ്റ് അന്തരിച്ചു

ലോക റെസിലിങ് എന്റർടെയിമെന്റ് (ഡബ്യു.ഡബ്യു.ഇ) സൂപ്പർ താരം ബ്രെ വെയിറ്റ് അന്തരിച്ചു. Windham Lawrence Rotunda എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. വെറും 36 മത്തെ വയസ്സിൽ ആണ് താരം മരണത്തിനു കീഴടങ്ങിയത്. കോവിഡിനു ശേഷം അസുഖം കാരണം വിശ്രമത്തിൽ ആയിരുന്ന താരം ഹൃദയസംബന്ധമായ അസുഖം കാരണം ആണ് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ട്.

അച്ഛനെയും അമ്മാവന്മാരെയും പിന്തുടർന്നു ചെറുപ്പത്തിൽ തന്നെ പ്രഫഷണൽ റെസിലിങ് റിങിൽ എത്തിയ താരം ഡബ്യു.ഡബ്യു.ഇയിൽ വെയിറ്റ് കുടുംബത്തിലൂടെയാണ് ആരാധകരെ സൃഷ്ടിച്ചത്. നിരന്തരം ആരാധകരെ ഭയപ്പെടുത്തുന്ന രംഗങ്ങൾ സൃഷ്ടിച്ച വെയിറ്റ് കുടുംബത്തിന്റെ മുഖ്യ താരം ബ്രെ വെയിറ്റ് ആയിരുന്നു. നേരത്തെ വെയിറ്റ് കുടുംബത്തിന്റെ ഭാഗം ആയിരുന്ന ലൂക് ഹാർപ്പറും(ബ്രോഡി ലീ) യും മരണത്തിനു കീഴടങ്ങിയിരുന്നു. താരത്തിന്റെ മരണത്തിൽ നിരവധി ഡബ്യു.ഡബ്യു.ഇ സൂപ്പർ താരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

Exit mobile version