റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊച്ചിയെ തകര്‍ത്ത് ഹൈദരാബാദ്

Newsroom

Picsart 23 02 16 01 06 50 699
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ഹൈദരാബാദ് ലെഗില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന് വിജയത്തുടക്കം. ഗച്ചിബോളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യമത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ *3-2* നാണ് തോല്‍പിച്ചത്. സ്‌കോര്‍: 15-13, 10-15, 15-13, 15-6, 13-15. ആദ്യ സെറ്റ് നഷ്ടമായ കൊച്ചി രണ്ടാം സെറ്റില്‍ കളിയിലേക്ക് തിരിച്ചുവന്നെങ്കിലും അപ്രമാദിത്യം നിലനിര്‍ത്താനായില്ല. ശക്തമായ സ്‌പൈക്കുകള്‍ ഉതിര്‍ത്തും, ബ്ലോക്കുകള്‍ തീര്‍ത്തും മൂന്നാമത്തെയും നാലാമത്തെയും സെറ്റുകള്‍ സ്വന്തമാക്കിയ ബ്ലാക്ക് ഹോക്‌സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയ വഴിയില്‍ തിരിച്ചെത്തുകയായിരുന്നു.

Picsart 23 02 16 01 07 09 222

പിന്നില്‍ നിന്ന ശേഷമാണ് കൊച്ചി അഞ്ചാം സെറ്റ് നേടി തോല്‍വിയുടെ ആഘാതം കുറച്ചത്. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. ബെംഗളൂരു ലെഗിലെ രണ്ട് മത്സരങ്ങളിലും കൊച്ചി ടീം തോറ്റിരുന്നു. അതേസമയം നാലുമത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അവസാന സ്ഥാനത്താണ് ബ്ലൂ സ്‌പൈക്കേഴ്‌സ്.

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന് (വ്യാഴം) രണ്ട് മത്സരങ്ങള്‍ നടക്കും. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട്് സ്ഥാനക്കാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും. സീസണില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറും പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ്, ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും.