ബെൻസീമക്ക് ഇരട്ട ഗോൾ, റയലിന് വലിയ വിജയം

Newsroom

Picsart 23 02 16 03 39 57 870
Download the Fanport app now!
Appstore Badge
Google Play Badge 1

സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എൽചെയയെ തകർത്തു. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു റയൽ വിജയം. 8-ാം മിനിറ്റിൽ ഡ്രിബിൾ ചെയ്തു വന്ന് മാർക്കോ അസെൻസിയോ തൊടുത്ത മനോഹരമായ ഷോട്ടണ് റയലിന് ലീഡ് നൽകിയത്. 31-ാം മിനിറ്റിൽ റയലിന് ലഭിച്ച പെനാൽറ്റിയിലൂടെ കരീം ബെൻസെമയും ഗോളടി തുടങ്ങി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഫ്രഞ്ച് സ്‌ട്രൈക്കർ മറ്റൊരു പെനാൽറ്റി കൂടെ ലക്ഷ്യത്തിൽ എത്തിച്ഛു. സ്കോർ 3-0 എന്നായി.

Picsart 23 02 16 02 15 12 124

രണ്ടാം പകുതിയിൽ, എൽചെ ഗെയിമിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു, പക്ഷേ റയൽ മാഡ്രിഡിന്റെ മധ്യനിര കളി നിയന്ത്രിക്കുന്നത് തുടർന്നു, ലൂക്കാ മോഡ്രിച്ചിന്റെ 80-ാം മിനിറ്റിലെ ഫിനിഷിലൂടെ 4-0ന്റെ ജയം അവർ പൂർത്തിയാക്കി. റയൽ ഇപ്പോൾ 48 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ബാഴ്സലോണയെക്കാൾ 8 പോയിന്റ് പിറകിൽ.