അഞ്ച്‌ സെറ്റ്‌ ത്രില്ലറിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ കീഴടക്കി ചെന്നൈ ബ്ലിറ്റ്‌സ്‌

Newsroom

Img 20230207 Wa0035

ബംഗളൂരൂ: ഫെബ്രുവരി 7
എ23 റുപേ പ്രൈംവോളിബോൾ ലീഗിൽ ചെന്നൈ ബ്ലിറ്റ്‌സിന്‌ തകർപ്പൻ ജയം. അഞ്ച്‌ സെറ്റ്‌ നീണ്ട ആവേശകരമായ പോരിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെയാണ്‌ ചെന്നൈ തോൽപ്പിച്ചത്‌.സ്‌കോർ: 15–9, 11–15, 15–10, 8–15, *15–9*. ചെന്നൈ താരം നവീൻരാജ ജേക്കബ്‌ ആണ്‌ കളിയിലെ മികച്ച താരം.

Img 20230207 Wa0036

ബംഗളൂരുവിലെ കോറമംഗല സ്‌റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യ സെറ്റിൽ ചെന്നൈ കരുത്ത്‌ കാട്ടി. റെനാറ്റോ മെൻഡിസിന്റെ കരുത്തുറ്റ സ്‌പൈക്കിൽ തുടങ്ങിയ ചെന്നൈ പിന്നെ തിരിഞ്ഞുനോക്കിയില്ല. സെറ്റ്‌ 15–9ന്‌ സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ കൊച്ചിയുടെ തിരിച്ചുവരവാണ്‌ കണ്ടത്‌. ദുഷ്യന്തും വിപുൽകുമാറും മിന്നുന്ന തുടക്കം നൽകി.
സെറ്റ്‌ 15–11ന്‌ കൊച്ചി നേടുകയും ചെയ്‌തു.

Img 20230207 Wa0037

മൂന്നാം സെറ്റിൽ മോയോയുടെ സ്‌മാഷിൽ ചെന്നൈ തുടങ്ങി. ആവേശകരമായ പോരാട്ടത്തിൽ 15–10നായിരുന്നു ചെന്നൈയുടെ ജയം.
അടുത്ത സെറ്റ്‌ കൊച്ചി പിടിച്ചതോടെ കളി ത്രസിപ്പിക്കുന്ന അന്ത്യത്തിലേക്ക്‌ നീങ്ങി. നാലാം സെറ്റിൽ എറിനാണ്‌ തകർപ്പൻ കളി കൊച്ചിക്കായി പുറത്തെടുത്തത്‌. നിർണായകമായ അഞ്ചാം സെറ്റിൽ കൊച്ചിയുടെ പിഴവുകൾ ചെന്നെക്ക്‌ തുടക്കത്തിലേ ലീഡ്‌ നൽകി. നവീൻ നയിച്ചപ്പോൾ സെറ്റും ജയവും ചെന്നൈക്ക്‌ കിട്ടി. രണ്ട്‌ പോയിന്റും ലഭിച്ചു.
ഇന്ന്‌ കൊൽക്കത്ത തണ്ടർബോൾട്ട്‌സും ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സും തമ്മിൽ കളിക്കും.