ഈ സീസണിൽ കൊച്ചിയിൽ നടത്തിയ മികച്ച പ്രകടനം ആണിത്- ഇവാൻ

Newsroom

Picsart 23 02 07 23 54 12 163

ഇന്ന് ചെന്നൈയിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ പ്രകടനം ഏറെ സന്തോഷവും ഒപ്പം ആശ്വാസവും നൽകുന്നതാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് ഒരു ഗോളിന് പിറകിൽ പോയ ശേഷം ബ്ലാസ്റ്റേഴ്സ് പൊരുതി വിജയിക്കുകയായിരുന്നു. ഈ സീസണിൽ കളിയിൽ പിറകിലാകുകയും പിന്നീട് തിരിച്ചു കളി പിടിക്കുകയും ചെയ്യുന്നത് ഇതാദ്യമല്ല എന്ന് ഇവാൻ പറഞ്ഞു. പല വട്ടം അങ്ങനെ സംഭവിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രതികരണം ടീമിൽ നിന്ന് കാണുബോൾ, ഞാൻ സന്തോഷവാനാണ്. അദ്ദേഹം പറയുന്നു.

ഇവാൻ 23 02 07 21 07 42 721

ആദ്യ നിമിഷത്തിനുള്ളിൽ ഗോൾ വഴങ്ങിയെങ്കിലും എനിക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നു. ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങുന്നത് തികച്ചും വേദനാജനകമാണ്. അത്തരം തെറ്റുകൾ ആവർത്തിക്കരുത്. കളിക്കാർ ആദ്യ പകുതിയിൽ വളരെ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. ഈ സീസണിൽ ഹോം സ്റ്റേഡിയത്തിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. ഇവാൻ പറഞ്ഞു.