ശരത് കമാലിന് പ്രീ ക്വാര്‍ട്ടറില്‍ തോല്‍വി

ജര്‍മ്മനിയുടെ ഡിമിട്രി ഒവ്ചാരോവിനോട് പ്രീ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശരത് കമാല്‍. ഇന്ന് ദോഹയില്‍ നടന്ന ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 0-3 എന്ന സ്കോറിനാണ് മുന്‍ ലോക താരത്തോട് ശരത്തിന്റെ പരാജയം.

സ്കോര്‍: 9-11, 8-11, 6-11. ഇതോടെ ടൂര്‍ണ്ണമെന്റിലെ ഇന്ത്യന്‍ സാന്നിദ്ധ്യം അവസാനിച്ചു. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡന്റെ ആന്റണ്‍ കാല്‍ബെര്‍ഗ് ആണ് ഡിമിട്രിയുടെ എതിരാളി.

Previous articleഅരങ്ങേറ്റക്കാരന്‍ അഷെന്‍ ബണ്ടാരയ്ക്ക് അര്‍ദ്ധ ശതകം, ഓപ്പണര്‍മാരുടെ മികവിന് ശേഷം ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.
Next articleതിരിച്ചു വരവിൽ ത്രില്ലറിൽ ഡാൻ ഇവാൻസിനെ തോൽപ്പിച്ചു റോജർ ഫെഡറർ