ദേശീയ കോച്ചിന്റെ സേവനം വേണ്ടെന്ന വെച്ച മണികയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍

ദേശീയ കോച്ച് സൗമ്യദീപ് റോയിയുടെ സേവനം വേണ്ടെന്ന് തീരുമാനിച്ച മണിക ബത്രയുടെ തീരുമാനത്തിനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഇത് അച്ചടക്കലംഘനമാണെന്നും താരത്തിനെതിരെ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്നുമാണ് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

2006 കോമൺവെല്‍ത്ത് സ്വര്‍ണ്ണമെഡൽ ജേതാവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ സൗമ്യദീപ് റോയി ആണ് ഇന്ത്യയുടെ ടിടി സംഘത്തിന്റെ കോച്ചായി എത്തിയത്. മണികയുടെ വ്യക്തിഗത കോച്ച് സ‍ഞ്ജയ് പരാഞ്ജ്പേ ഗെയിംസിനെത്തിയെങ്കിലും താരത്തിനോട് പരിശീലനം നടത്തുവാന്‍ മാത്രമായിരുന്നു സംഘാടകര്‍ അനുവദിച്ചത്.

ടിടിഎഫ്ഐ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിൽ മണികയ്ക്കെതിരെ എടുക്കേണ്ട നടപടി എന്താണെന്നത് ഉടനെ തീരുമാനിക്കുമെന്നാണ് അറിയുന്നത്.

Previous articleഷൂട്ട് ഓഫിൽ തരുണ്‍ദീപ് റായിയെ പരാജയപ്പെടുത്തി ഇസ്രായേലിന്റെ ഇറ്റായ് ഷാനി
Next articleബൈര്‍സ്റ്റോ വെടിക്കെട്ട്, വെല്‍ഷ് ഫയറിന് വിജയം