ഷൂട്ട് ഓഫിൽ തരുണ്‍ദീപ് റായിയെ പരാജയപ്പെടുത്തി ഇസ്രായേലിന്റെ ഇറ്റായ് ഷാനി

Tarundeeprai

അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. 5-6 എന്ന സ്കോറിനാണ് തരുണ്‍ദീപ് ഇസ്രായേലിന്റെ ഇറ്റായ് ഷാനിയോട് പരാജയമേറ്റു വാങ്ങുന്നത്. ഒളിമ്പിക്സിൽ ഇസ്രായേലിന്റെ അമ്പെയ്ത്തിലെ ആദ്യ പ്രതിനിധിയാണ് ഇറ്റായ് ഷാനി. അഞ്ച് റൗണ്ട് കഴിയുമ്പോള്‍ ഇരു താരങ്ങളും 5-5ന് ഒപ്പമായിരുന്നു.

മത്സരത്തിൽ തന്നെക്കാള്‍ റാങ്ക് കുറഞ്ഞ താരത്തോട് ആദ്യ സെറ്റ് കൈവിട്ട തരുൺ അടുത്ത സെറ്റ് വിജയിക്കുകയായിരുന്നു. മൂന്നാം സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ നാലാം സെറ്റ് സ്വന്തമാക്കി തരുണ്‍ ലീഡ് നേടി. ലോക റാങ്കിംഗിൽ 92ാം സ്ഥാനത്താണ് ഇസ്രായേലിന്റെ ഷാനി

5-3ന് അഞ്ചാം റൗണ്ടിലേക്ക് മത്സരം കടക്കുമ്പോള്‍ തരുണ്‍ദീപ് റായ് മുന്നിലായിരുന്നു. എന്നാൽ അവസാന റൗണ്ട് സ്വന്തമാക്കി ഇസ്രായേലിന്റെ ഷാനി മത്സരം ഷൂട്ട് ഓഫിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ഷൂട്ട് ഓഫിൽ ഒറ്റ അമ്പെയ്ത്തിൽ സെന്ററിന് ഏറ്റവും അടുത്തെത്തുന്നവര്‍ ജയിക്കുമെന്നിരിക്കവേ തരുൺ നേടിയത് 9 പോയിന്റാണെങ്കിൽ പത്ത് പോയിന്റ് നേടി ഷാനി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

നേരത്തെ ആദ്യ റൗണ്ടിൽ തരുൺദീപ് ഉക്രൈന്റെ ഒലെസ്കി ഹുന്‍ബിന്നിനെ പരാജയപ്പെടുത്തിയാണ് പ്രീക്വാര്‍ട്ടറിലേക്ക് എത്തിയത്. 6-4ന് ആയിരുന്നു വിജയം.

Previous articleഅനായാസം സിന്ധു, നോക്ക്ഔട്ട് റൗണ്ടിലേക്ക്
Next articleദേശീയ കോച്ചിന്റെ സേവനം വേണ്ടെന്ന വെച്ച മണികയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍