ബൈര്‍സ്റ്റോ വെടിക്കെട്ട്, വെല്‍ഷ് ഫയറിന് വിജയം

Jonnybairstow

ടോപ് ഓര്‍ഡറിന്റെ തട്ടുപൊളിപ്പന്‍ പ്രകടനത്തിന്റെ ബലത്തിൽ സതേൺ ബ്രേവിനെതിരെ 165/4 എന്ന സ്കോര്‍ നേടി വെല്‍ഷ് ഫയര്‍. എതിരാളികളെ 147/7 എന്ന സ്കോറിൽ പിടിച്ചുകെട്ടിയ ശേഷം 18 റൺസിന്റെ വിജയം ആണ് ജോണി ബൈര്‍സ്റ്റോയും സംഘവും നേടിയത്.

39 പന്തിൽ 72 റൺസ് നേടിയ ബൈര്‍സ്റ്റോയ്ക്കൊപ്പം ബെന്‍ ഡക്കറ്റ് (34 പന്തിൽ 53), ടോം ബാന്റൺ(23 പന്തിൽ 34) എന്നിവരാണ് വെല്‍ഷിന് വേണ്ടി തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തത്.

ജെയിംസ് വിന്‍സ്(40), റോസ് വൈറ്റ്ലി(14 പന്തിൽ 25) എന്നിവരോടൊപ്പം ക്വിന്റൺ ഡി കോക്ക്(7 പന്തിൽ 21), ഡെവൺ കോൺവേ(23) എന്നിവരും പൊരുതി നോക്കിയെങ്കിലും ജെയിംസ് നീഷം നേടിയ മൂന്ന് വിക്കറ്റുകള്‍ വെല്‍ഷിന്റെ വിജയം ഉറപ്പാക്കി.

Previous articleദേശീയ കോച്ചിന്റെ സേവനം വേണ്ടെന്ന വെച്ച മണികയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍
Next articleമുന്‍ ഇംഗ്ലണ്ട് പേസര്‍ മൈക്ക് ഹെന്‍ഡ്രിക് നിര്യാതനായി