ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യൻ വനിതാ താരങ്ങൾ ഫൈനൽ കാണാതെ പുറത്ത്

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ വനിതാ താരങ്ങൾ ഫൈനൽ കാണാതെ പുറത്ത്. ഇന്ത്യൻ താരങ്ങളായ മനു ഭകറും ഹീന സിദ്ധുവും ആണ് ഫൈനലിൽ എത്താതെ പുറത്തായത്.

ഇന്ന് നടന്ന ക്വാളിഫൈയിങ് റൗണ്ടിൽ മനു 14ആം സ്ഥാനത്തും ഹീന സിദ്ധു 25ആം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. മനു ഭകർ 573 പോയിന്റും ഹീന സിദ്ധു 571 പോയിന്റുമാണ് നേടിയത്. 25മീറ്റർ ഇനത്തിലും മനു ഭകർ മെഡൽ നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.

Previous articleആവശ്യമെങ്കില്‍ വിക്കറ്റ് കീപ്പിംഗിനും തയ്യാര്‍
Next articleപ്രചരിപ്പിച്ചത് വ്യാജ വാർത്ത, കുറ്റമേറ്റു പറഞ്ഞു. വിനീതുമായുള്ള കേസ് അവസാനിച്ചു