ആവശ്യമെങ്കില്‍ വിക്കറ്റ് കീപ്പിംഗിനും തയ്യാര്‍

ഓസ്ട്രേലിയന്‍ ടീമിനു വേണ്ടത്ര സന്തുലിതാവസ്ഥ കൊണ്ടുവരുമെങ്കില്‍ താന്‍ കീപ്പിംഗിനും തയ്യാറെന്ന് ലോകകപ്പ് സ്ഥാനമോഹിയായ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. ആദ്യ ടി20യില്‍ ഓസ്ട്രേലിയ അലെക്സ് കാറെയ്ക്ക് പകരം ഹാന്‍ഡ്സ്കോമ്പിനെയാണ് കീപ്പിംഗ് ദൗത്യം ഏല്പിച്ചത്. എന്നാല്‍ ടി20 പോലെയല്ല ഏകദിനത്തിലെ കീപ്പിംഗ് എന്ന ബോധ്യം തനിക്കുണ്ടെന്നും ഫിറ്റാണെന്ന് തോന്നിയാല്‍ താന്‍ അതിനും റെഡിയാണെന്നാണ് ഓസ്ട്രേലിയന്‍ താരത്തിന്റെ മറുപടി.

ആദ്യ ടി20യില്‍ മികവ് പുലര്‍ത്തുവാന്‍ താരത്തിനു സാധിച്ചില്ലെങ്കിലും മധ്യനിരയിലെ ബാറ്റിംഗും കീപ്പിംഗും ഒരുമിച്ച് കൊണ്ടുപോകുവാന്‍ തനിക്കാകുമെന്നാണ് താരം പ്രത്യാശ പ്രകടിപ്പിച്ചത്. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ കീപ്പിംഗ് പ്രയാസകരമാണെന്നും താരം പറഞ്ഞു. മൂന്ന് ഏകദിനത്തില്‍ കീപ്പിംഗ് ദൗത്യം ഓസ്ട്രേലിയയ്ക്കായി നിര്‍വഹിച്ചിട്ടുള്ളയാളാണ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്.

 

Previous article“ഗെയ്ൽ ഹീറോയാടാ ഹീറോ” – ഗെയ്‌ലിനെ വാനോളം പുകഴ്ത്തി ഡാരെൻ ബ്രാവോ
Next articleഷൂട്ടിങ് ലോകകപ്പ്: ഇന്ത്യൻ വനിതാ താരങ്ങൾ ഫൈനൽ കാണാതെ പുറത്ത്