ഖബീബിനെ തോൽപ്പിക്കാൻ ആരുമില്ല, ചാമ്പ്യനായതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലൈറ്റ് വൈറ്റ് യു എഫ് സി ചാമ്പ്യനായ ഖബീബ് നുർമഗൊമെദവ് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് അബുദാബിയിൽ നടന്ന ഫൈറ്റിൽ താൽക്കാലിക ചാമ്പ്യനായിരുന്ന ജസ്റ്റിൻ ഗേജിയെ തോൽപ്പിച്ച് ചാമ്പ്യൻ പട്ടം നിലനിർത്തിയതിന് ശേഷമാണ് ഖബീബ് താൻ വിരമിക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്.
ഖബീബിന്റെ പിതാവ് അബ്ദുൽമനാപ് അടുത്തിടെ കോവിഡ് രോഗ ബാധിതനാവുകയും അതിനു പിന്നാലെ മരിക്കുകയും ചെയ്തിരുന്നു.

പിതാവ് തന്നെ ആയിരുന്നു ഖബീബിന്റെ പരിശീലകനും ഉപദേശകനും എല്ലാം. പിതാവില്ലാതെ മത്സരങ്ങൾക്ക് എത്താൻ തനിക്ക് ആവില്ല എന്നും തന്റെ മാതാവിന് ഇതാകും തന്റെ അവസാനത്തെ മത്സരം എന്ന് വാക്ക് കൊടുത്താണ് താൻ വന്നത് എന്നും ഖബീബ് പറഞ്ഞു. ഇന്ന വിജയിച്ച ശേഷം കണ്ണീരുമായാണ് ഖബീബ് കളം വിട്ടത്. ഇന്ന് ജസ്റ്റിനെ രണ്ടാം റൗണ്ടിൽ ട്രിയാങ്കിൽ ചോക് സബ്മിഷനിലൂടെ ആണ് ഖബീബ് വീഴ്ത്തിയത്. ഈ വിജയത്തോടെ 29-0 എന്ന റെക്കോർഡുമായാണ് ഖബീബ് കരിയർ അവസാനിപ്പിക്കുന്നത്. ലോകം കണ്ട ഏറ്റവും മികച്ച ഫൈറ്റർ ആയാകും റഷ്യൻ സ്വദേശിയായ ഖബീബ് എന്നും അറിയപ്പെടുക.