മഹാരാഷ്ട്ര ഡെർബിയിൽ തകർപ്പൻ ജയവുമായി യൂ മുംബ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

വിവോ പ്രോ കബഡി സീസൺ 7 ലെ മഹാരാഷ്ട്ര ഡെർബിയിൽ വമ്പൻ ജയവുമായി യൂ മുംബ. 33-23 എന്ന തകർപ്പൻ ജയമാണ് യൂ മുംബ പൂനേരി പൾടാനെതിരെ നേടിയത്. തുടക്കത്തിൽ തന്നെ പൂനെയുടെ ഡിഫൻസ് കരുത്ത് കാണിച്ചെങ്കിലും പിന്നീട് പിടിച്ച് കയറാൻ യൂ മുംബയ്ക്കായി.

ആദ്യ പകുതി അവസാനിക്കുമ്പോൾ 11-9 നേരിയ ലീഡ് മുംബൈ ടീമിന് തന്നെയായിരുന്നു. ഹോം ടർഫിൽ ജയം മാത്രം തേടി ഇറങ്ങിയ മുംബ പ്രതിരോധവും അക്രമണവും ഒരു പോലെ പയറ്റി പൂനേരിയെ വീഴ്ത്തി. അർജുൻ ദേശ്വാലും അഭിഷേക് സിംഗും 5 റെയിഡ് പോയന്റ് വീതം നേടിയപ്പോൾ ഫസൽ “സുൽത്താൻ” അട്രാചലി 4 ടാക്കിൾ പോയന്റ് മുംബയ്ക്കായി നേടി.