വാൻ ബിസാകയും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

Newsroom

Picsart 24 05 15 10 32 50 986
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാകയും ക്ലൻ വിടും. ഇന്ന് ന്യൂകാസിലിന് എതിരായം ഹോം മത്സരത്തിനു ശേഷം ബിസാക ക്ലബിനോട് യാത്ര പറയും എന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ഒരു വർഷത്തെ കരാർ കൂടെ ക്ലബിൽ ബാക്കി ഉണ്ട് എങ്കിലും താരവും ക്ലബും പിരിയാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ 23 09 06 10 50 16 700

25 കാരനായ വാൻ-ബിസാക്ക, 2019 ൽ ക്രിസ്റ്റൽ പാലസിൽ നിന്ന് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഡിഫൻസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എങ്കിലും അറ്റാക്കിൽ കാര്യമായി സംഭാവന ചെയ്യാൻ ആകാത്തത് ഇപ്പോഴും താരത്തിന് എതിരെ വലിയ വിമർശനം ആയി നിൽക്കുന്നുണ്ട്. ടെൻ ഹാഗ് ഒരു അറ്റാക്കിങ് റൈറ്റ് ബാക്കിനെ തേടുന്നത് കൊണ്ട് വാൻ ബിസാകയെ ക്ലബ് വിടാൻ അനുവദിക്കാൻ തയ്യാറാണ്.

കഴിഞ്ഞ ദിവസം റാഫേൽ വരാനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് അറിയിച്ചിരുന്നു.