റബാഡ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു, അവസാന 2 മത്സരങ്ങൾക്ക് ഇല്ല

Newsroom

Picsart 24 05 15 15 48 25 291
Download the Fanport app now!
Appstore Badge
Google Play Badge 1

പഞ്ചാബ് കിംഗ്സിന്റെ പ്രധാന ബൗളർ ആയ കഗിസോ റബാഡ ലീഗിലെ അവസാന രണ്ടു മത്സരത്തിൽ കളിക്കില്ല. റബാഡയ്ക്ക് ചെറിയ ഒരു പരിക്കേറ്റതായും കൂടുതൽ ചികിത്സയ്ക്ക് ആയി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയതായും ക്ലബ് അറിയിച്ചു. ലോകകപ്പിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുക ആകും റബാഡയുടെ ലക്ഷ്യം.

റബാഡ 24 05 15 15 48 36 911

ടി20 ലോകകപ്പിൽ താരം എന്തായാലും കളിക്കും എന്നും ആശങ്ക വേണ്ട എന്നും ദക്ഷിണാഫ്രിക്ക അറിയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ നിലവിലെ സീസണിൽ 8.86 എന്ന ഇക്കോണമിയിൽ 11 വിക്കറ്റുകൾ വീഴ്ത്താനെ 28-കാരന് ആയിരുന്നുള്ളൂ. ഇന്ന് രാജസ്ഥാന് എതിരായ മത്സരവും സൺ റൈസേഴ്സിന് എതിരായ മത്സരവും റബാദക്ക് നഷ്ടമാകും.