വിലക്കാണ് പ്രശ്നമായത്, താൻ RCB-ക്ക് എതിരെ കളിച്ചിരുന്നെങ്കിൽ യോഗ്യത നേടുമായിരുന്നു – പന്ത്

Newsroom

Picsart 24 05 11 15 33 08 844
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള ഡൽഹി ക്യാപിറ്റൽസിൻ്റെ സാധ്യതകൾ തകർത്തത് തനിക്ക് കിട്ടിയ വിലക്ക് ആണെന്ന് ഋഷഭ് പന്ത്. ഇപ്പോൾ ഡെൽഹിയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച നിരാശയിലാണ് പന്ത്. സസ്‌പെൻഷൻ കാരണം പന്തിന് ആർ സി ബിക്ക് എതിരായ മത്സരം കളിക്കാൻ ആയിരുന്നില്ല. ആ കളി ഡെൽഹി തോൽക്കുകയും ചെയ്തു. ഇതാണ് പ്ലേ ഓഫ് ചാൻസ് പോകാൻ കാരണമായത് എന്ന് പന്ത് പറയുന്നു.

Rishabhpant

“ഞാൻ കളിച്ചിരുന്നെങ്കിൽ തീർച്ചയായും ഞങ്ങൾ കളി ജയിക്കുമായിരുന്നുവെന്ന് ഞാൻ പറയില്ല. പക്ഷെ അവസാന മത്സരത്തിൽ എനിക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് യോഗ്യത നേടാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. വിജയിക്കാനും സാധ്യത കൂടുതൽ ആയിരുന്നു” പന്ത് പറഞ്ഞു.

“ഞങ്ങൾ ഒരുപാട് പ്രതീക്ഷയോടെയാണ് സീസൺ ആരംഭിച്ചത്, പക്ഷേ പരിക്കുകളും ഉയർച്ച താഴ്ചകളും ഉണ്ടായിരുന്നു. എന്നാൽ ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് പൊരുതി. ” പന്ത് കൂട്ടിച്ചേർത്തു.