ബംഗാളിനെ വീഴ്ത്തി ഡല്‍ഹി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രൊകബഡി ലീഗിലെ ഇന്റര്‍സോണ്‍ മത്സരത്തില്‍ ദബാംഗ് ഡല്‍ഹിയ്ക്ക് ജയം. 39-30 എന്ന സ്കോറിനാണ് ദബാംഗിന്റെ വിജയം. പകുതി സമയത്ത് മൂന്ന് പോയിന്റിന്റെ മാത്രം ലീഡുള്ള ഡല്‍ഹി രണ്ടാം പകുതിയില്‍ ലീഡ് 9 പോയിന്റായി ഉയര്‍ത്തുകയായിരുന്നു. 16-13 എന്ന സ്കോറിനായിരുന്നു ഇടവേള സമയത്ത് ഡല്‍ഹിയുടെ ലീഡ്.

11 പോയിന്റ് നേടിയ നവീന്‍ കുമാറും 7 പോയിന്റ് നേടിയ ചന്ദ്രന്‍ രഞ്ജിത്തുമാണ് ഡല്‍ഹി നിരയിലെ പ്രധാന സ്കോറര്‍മാര്‍. 10 പോയിന്റുമായി ജാംഗ് കുന്‍ ലീയും 6 പോയിന്റ് നേടി മനീന്ദര്‍ സിംഗും ബംഗാളിനായി തിളങ്ങി.

റെയിഡിംഗില്‍ ബംഗാളായിരുന്നു മുന്നിലെങ്കിലും(25-18) ആ അന്തരം പ്രതിരോധ മികവിലൂടെ(10-2) ഡല്‍ഹി മറികടന്നു. രണ്ട് തവണ ഡല്‍ഹി ബംഗാളിനെ ഓള്‍ഔട്ട് ആക്കുകയുണ്ടായി. ഏഴ് അധിക പോയിന്റുകള്‍ ഡല്‍ഹി നേടിയപ്പോള്‍ 3 പോയിന്റാണ് ഈ വിഭാഗത്തില്‍ ബംഗാള്‍ സ്വന്തമാക്കിയത്.