ഇമ്മൊബിലെ തിളക്കത്തിൽ ലാസിയോ ജയം

സീരി എയിൽ പാർമയെ നേരിട്ട ലാസിയോക്ക് മികച്ച വിജയം. സീസൺ മികച്ച ഫോമിൽ തുടങ്ങിയ പാർമയെ എവേ മത്സരത്തിലാണ് ലാസിയോ ഇന്ന് തോൽപ്പിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ഇമ്മൊബിലെ ആണ് ലാസിയോയുടെ ഇന്നത്തെ വിജയശില്പി ആയത്. രണ്ടാം പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്.

81ആം മിനുട്ടിൽ പെനാൾട്ടിയിൽ നിന്ന് ഇമ്മൊബിലെ ആദ്യം ലാസിയോക്ക് ലീഡ് നൽകി. തൊണ്ണൂറാം മിനുട്ടിൽ കോറിയ ആണ് രണ്ടാം ഗോൾ നേടിയത്. ഇമ്മൊബിലെയുടെ പാസിൽ നിന്നായിരുന്നു മൂന്ന് പോയന്റ് ഉറപ്പിച്ച ആ ഗോൾ പിറന്നത്. 9 മത്സരങ്ങളിൽ 18 പോയന്റുമായി ലാസിയോ ലീഗിൽ മൂന്നാമത് എത്തി