സമാസമം ഗുജറാത്തും ബെംഗളൂരുവും

- Advertisement -

പ്രൊ കബഡി ലീഗില്‍ തുല്യത പാലിച്ച് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സും ബെംഗളൂരു ബുള്‍സും. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 30 പോയിന്റ് വീതം നേടി ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു. പകുതി സമയത്ത് 19-12നു ബെംഗളൂരു മുന്നിട്ട് നിന്നുവെങ്കിലും മികച്ച തിരിച്ചുവരവിലൂടെ ഗുജറാത്ത് ഒപ്പം പിടിയ്ക്കുകയായിരുന്നു.

11 പോയിന്റ് നേടി സച്ചിന്‍ ഗുജറാത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 10 പോയിന്റുമായി പവന്‍ ഷെഹ്റാവത്ത് ബെംഗളൂരുവിന്റെ വീര നായകനായി. രോഹിത് കുമാര്‍ 6 പോയിന്റും സന്ദീപ് 4 പോയിന്റും നേടി ബെംഗളുരൂ നിരയില്‍ തിളങ്ങി. 20-17 എന്ന നിലയില്‍ ഗുജറാത്താണ് റെയിഡിംഗ് പോയിന്റില്‍ മുന്നിട്ട് നിന്നത്. 10-6നു ബെംഗളൂരു പ്രതിരോധത്തില്‍ തിളങ്ങി. ഇരു ടീമുകളും ഓരോ തവണ മത്സരത്തില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 2-1നു അധിക പോയിന്റില്‍ ഗുജറാത്ത് മുന്നിട്ട് നിന്നു.

Advertisement