ഉദയ അൽമിൻഹാൽ വളാഞ്ചേരിക്ക് വിജയ തുടക്കം

- Advertisement -

സെവൻസ് അഖിലേന്ത്യാ 2017-18 സീസണിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് വിജയ തുടക്കം. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഫിറ്റ് വെൽ കോഴിക്കോടിനെയാണ് അൽ മിൻഹാൻ വളാഞ്ചേരി തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വളാഞ്ചേരിയുടെ വിജയം. ആദ്യ പകുതിയിൽ ഒരു ലോംഗ് റേഞ്ചർ ഗോളിലൂടെ അൽ മിൻഹാൽ ലീഡ് കളിയിൽ ലീഡ് നേടി.

കളിയുടെ 48ആം മിനുട്ടിൽ ഫിറ്റ് വെൽ സമനില നേടിയെങ്കിലും തൊട്ടടുത്ത മിനുട്ടിൽ തന്നെ ഒരു ഗോളുമായി അൽ മിൻഹാ ലീഡ് തിരിച്ചുപിടിച്ചു. ആ ഗോൾ മിൻഹാലിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു.

നാളെ കുപ്പൂത്ത് നടക്കുന്ന മത്സരത്തിൽ നേരിടും സോക്കർ ഷൊർണ്ണൂർ ടൗൺ ടീം അരീക്കോടിനെ നേരിടും.

Advertisement