ടൈറ്റന്‍സിനു കാലിടറി, ബംഗാളിനോട് തോല്‍വി

ആവേശകരമായ പ്രൊ കബഡി മത്സരത്തില്‍ ജയം സ്വന്തമാക്കി ബംഗാള്‍ വാരിയേഴ്സ്. 30-25 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 10-13നു പിന്നിലായ ശേഷമാണ് ബംഗാള്‍ വാരിയേഴ്സ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ഇടവേള സമയത്ത് മൂന്ന് പോയിന്റ് പിന്നിലായിരുന്ന ശേഷമാണ് ജയിച്ച് കയറുവാന്‍ ബംഗാളിനായത്.

രണ്ടാം പകുതി അവസാനിക്കുവാന്‍ 10 മിനുട്ടില്‍ താഴെയുള്ളപ്പോള്‍ വരെ പിന്നിലായിരുന്ന ബംഗാള്‍ പൊടുന്നനെയാണ് ഗിയര്‍ മാറ്റി മത്സരത്തില്‍ മുന്നിലെത്തുന്നത് തുടര്‍ന്ന് ലീഡ് നിലനിര്‍ത്തി ജയം ഉറപ്പാക്കുവാന്‍ ടീമിനായി. 11 പോയിന്റുമായി മനീന്ദര്‍ സിംഗ് ആണ് ബംഗാളിന്റെ വിജയ ശില്പി. രാഹുല്‍ ചൗധരിയുടെ നിറം മങ്ങിയ പ്രകടനമാണ് തെലുഗു ടൈറ്റന്‍സിനു തിരിച്ചടിയായത്.

റെയിഡിംഗിള്‍ വാരിയേഴ്സിനായിരുന്നെങ്കില്‍ മുന്നില്ലെങ്കില്‍ (16-10) പ്രതിരോധത്തില്‍ മേല്‍ക്കൈ (13-7) ടൈറ്റന്‍സിനായിരുന്നു. 2 ഓള്‍ഔട്ട് പോയിന്റും അഞ്ച് അധിക പോയിന്റും സ്വന്തമാക്കുവാന്‍ ബംഗാളിനായത് വിജയത്തില്‍ നിര്‍ണ്ണായകമായി.

Previous articleമെസിയൊടൊപ്പം താൻ ഒരിക്കലും കളിക്കില്ലെന്ന് മോഡ്രിച്ച്
Next articleപാതി വഴിയില്‍ ഒപ്പത്തിനൊപ്പം, ഇടവേളയ്ക്ക് ശേഷം പിന്നില്‍ പോയി ഹരിയാന