മെസിയൊടൊപ്പം താൻ ഒരിക്കലും കളിക്കില്ലെന്ന് മോഡ്രിച്ച്

ബാഴ്‌സലോണ സൂപ്പർ സ്റ്റാർ ലിയോണൽ മെസ്സിക്കൊപ്പം താൻ ഒരിക്കലും കളിക്കില്ലെന്ന് റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ താരം ലുക്കാ മോഡ്രിച്ച്. തനിക്ക് മെസ്സിക്കെതിരെ കളിക്കാനാണ് ആഗ്രഹം, മെസ്സിക്കൊപ്പം ഒരു ടീമിൽ കളിക്കാനല്ലെന്നും മോഡ്രിച്ച് പറഞ്ഞു.

മെസ്സി ലോകം കണ്ട മികച്ച താരങ്ങളിൽ ഒരാളാണെന്നും എന്നാൽ താൻ ഒരിക്കലും മെസ്സിയുടെ ടീമിൽ കളിക്കില്ലെന്നും മോഡ്രിച്ച് പറഞ്ഞു. മെസ്സി – റൊണാൾഡോ ആധിപത്യം തകർത്ത്കൊണ്ട് അടുത്തിടെ പ്രഖ്യാപിച്ച് ഫിഫ ദി ബെസ്റ്റ് പുരസ്‍കാരം മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. അടുത്ത് പ്രഖ്യാപിക്കാൻ പോവുന്ന ബാലൻ ഡി ഓർ പുരസ്‍കാരത്തിലും റൊണാൾഡോക്കും മെസ്സിക്കും ശക്തമായ വെല്ലുവിളിയാണ് മോഡ്രിച്ച്.

ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ ഏതുക്കുന്നതിലും റയൽ മാഡ്രിഡിന്റെ കോടോത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതുമായിരുന്നു മോഡ്രിച്ചിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സിയുടെ അർജന്റീനയെ മോഡ്രിച്ചിന്റെ ക്രോയേഷ്യ തോൽപ്പിച്ചിരുന്നു.

Previous articleതുർക്കിഷ് പാട്ടുകാരന്റെ മൂക്കിടിച്ച് തകർത്തു, ആർദ ടുറാന് 2 കോടി പിഴ
Next articleടൈറ്റന്‍സിനു കാലിടറി, ബംഗാളിനോട് തോല്‍വി