പാതി വഴിയില്‍ ഒപ്പത്തിനൊപ്പം, ഇടവേളയ്ക്ക് ശേഷം പിന്നില്‍ പോയി ഹരിയാന

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനോട് നേരിയ മാര്‍ജിനില്‍ തോല്‍വിയേറ്റു വാങ്ങി ഹരിയാന സ്റ്റീലേഴ്സ്. പകുതി സമയത്ത് 12-12 എന്ന സ്കോറിനു ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കില്‍ ഇടവേളയ്ക്ക് ശേഷം വലിയ ലീഡ് ജയ്പൂര്‍ സ്വന്തമാക്കി. അവസാന നിമിഷത്തില്‍ പോരാടി ലീഡ് കുറച്ച് കൊണ്ടുവരുവാന്‍ ഹരിയാനയ്ക്കായെങ്കിലും 3 പോയിന്റ് അകലത്തില്‍ 36-33 എന്ന നിലയില്‍ ജയ്പൂര്‍ ജയം സ്വന്തമാക്കി.

17 പോയിന്റുമായി നവീന്‍ ടീമിന്റെ സ്റ്റാര്‍ പെര്‍ഫോമര്‍ ആയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാനാകാതെ പോയത് ഹരിയാനയ്ക്ക് തിരിച്ചടിയായി. ജയ്പൂര്‍ നിരയില്‍ നിതിന്‍ റാവല്‍ 11 പോയിന്റ് നേടിയപ്പോള്‍ ദീപക് ഹൂഡ, അനൂപ് കുമാര്‍ എന്നിവര്‍ 6 പോയിന്റ് വീതം നേടി.

റെയിഡിംഗില്‍ 22 പോയിന്റ് നേടി ഇരു ടീമുകളും ഒപ്പം നിലകൊണ്ടപ്പോള്‍ 11-7നു ടാക്കിളിംഗില്‍ ജയ്പൂര്‍ മുന്നിട്ടു നിന്നു. ഒരു തവണ ഹരിയാനയെ ജയ്പൂര്‍ ഓള്‍ഔട്ട് ആക്കുകയും ചെയ്തു. അധിക പോയിന്റുകളില്‍ 4-1നു ഹരിയാനയായിരുന്നു മുന്നില്‍.

Previous articleടൈറ്റന്‍സിനു കാലിടറി, ബംഗാളിനോട് തോല്‍വി
Next articleട്രിപ്പിള്‍ ജംപില്‍ വെങ്കല മെഡലുമായി ഇന്ത്യന്‍ താരം