മേരി കോം രണ്ടാം റൗണ്ടിലേക്ക്

ഡൊമിനിക്കന്‍ റിപബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെതിരെ 4-1ന്റെ വിജയം നേടി മേരി കോം. ഇന്ന് നടന്ന 48-51 കിലോ വനിത ഫ്ലൈ വെയിറ്റ് വിഭാഗത്തിലാണ് മേരി രണ്ടാം റൗണ്ടിലേക്ക് കടന്നത്. ആദ്യ റൗണ്ടിൽ വ്യക്തമായ മേധാവിത്യം പുലര്‍ത്തിയപ്പോള്‍ രണ്ടാം റൗണ്ടിൽ ഡൊമിനിക്കന്‍ റിപബ്ലിക്ക് താരത്തിന് നേരിയ നേട്ടം കൊയ്യാനായി.

ആദ്യ ജഡ്ജ് 30-27ന് മേരിക്കോമിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ രണ്ടാം ജഡ്ജ് മിഗ്വേലിന 29-28ന് ആനുകൂല്യം നല്‍കി. മൂന്നാം ജഡ്ജ് മേരി കോമിന് 29-28ന്റെ വിജയം നല്‍കിയപ്പോള്‍ നാലാം ജഡ്ജും ആദ്യ ജഡ്ജിനെ പോലെ 30-27ന്റെ ആധിപത്യം മേരിയ്ക്ക് നല്‍കി.

അഞ്ചാം ജഡ്ജ് 29-28ന്റെ നേരിയ മുന്‍തൂക്കം ഇന്ത്യന്‍ താരത്തിന് നല്‍കിയപ്പോള്‍ 4-1ന് മത്സരം മേരി കോം സ്വന്തമാക്കി.

Previous articleഅവിശ്വസനീയ തിരിച്ചുവരവുമായി മണിക, മൂന്നാം റൗണ്ടിൽ
Next articleഎലാംഗയെ ലോണിൽ അയച്ചേക്കില്ല എന്ന് ഒലെ