18 വർഷത്തെ ശത്രുതക്ക് അന്ത്യം കുറിച്ചു ആമിർ ഖാനു മേൽ ജയം നേടി കെൽ ബ്രൂക്!

ബ്രിട്ടീഷ് ബോക്സിങിലെ ഏറ്റവും വലിയ പോരാട്ടത്തിൽ ആമിർ ഖാന് മേൽ ജയം നേടി കെൽ ബ്രൂക്. അനുഭവസമ്പന്നരായ കടുത്ത ശത്രുക്കൾ ആയ താരങ്ങൾ തമ്മിൽ 18 വർഷത്തെ കണക്ക് ആണ് തീർക്കാൻ ഉണ്ടായിരുന്നത്. മത്സരത്തിന് മുമ്പ് ബ്രൂക്കിന്റെ ഗ്ലോവ്സിന് പ്രശ്നം ഉണ്ടായത് അടക്കം റിംഗിന് പുറത്തും സംഭവഭരിതമായിരുന്നു മത്സരം. മാഞ്ചസ്റ്ററിലെ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ആറു റൗണ്ട് പോരാട്ടത്തിന് ശേഷം ആണ് ബ്രൂക് ആമിർ ഖാനു മേൽ ജയം നേടിയത്. ആദ്യ റൗണ്ടിൽ ആദ്യം പതറിയെങ്കിലും ആമിർ ഖാൻ തിരിച്ചു വന്നു. രണ്ടാം റൗണ്ടിലും ഇരുവരും ഏതാണ്ട് സമാസമം പാലിച്ചു. Screenshot 20220220 100524

മൂന്നാം റൗണ്ടിൽ താളം കണ്ടത്താൻ ആമിർ ഖാനു ആയെങ്കിലും താരത്തിന് മേൽ ആധിപത്യം കാണാൻ ബ്രൂക്കിന്‌ ആയി. നാലും അഞ്ചും റൗണ്ടുകളിൽ ബ്രൂക് ആമിർ ഖാന് മേൽ തന്റെ ആധിപത്യം തുടർന്നു. ആറാം റൗണ്ടിൽ ബ്രൂക് ആമിർ ഖാനു മേൽ മികച്ച ഒരു പഞ്ച് ഏൽപ്പിച്ചു. താഴെ വീഴാൻ വിസമ്മതിച്ച ആമിർ ഖാന് പക്ഷെ കാലുകൾ ശരിക്ക് നിലത്ത് ഉറപ്പിക്കാൻ ആയില്ല. ഇതോടെ റഫറി മത്സരം ബ്രൂക്കിന്‌ അനുകൂലമായി വിധിക്കുക ആയിരുന്നു. വെൽറ്റർവെയിറ്റിൽ വലിയ ശത്രുത ആണ് ഇരു ബ്രിട്ടീഷ് ബോക്സർമാരും തമ്മിലുള്ളത്. മുൻ ലോക ജേതാവ് ആയ ആമിർ ഖാന് മേൽ ജയം കാണാൻ ആയത് ബ്രൂക്കിന്‌ വലിയ നേട്ടമാണ്. അടുത്ത് തന്നെ ആമിർ ഖാൻ തന്റെ ബോക്സിങ് കരിയറിൽ നിന്നു വിരമിക്കും എന്നാണ് സൂചനകൾ.