അബുദാബി ഗ്രാന്റ് പ്രീ വിവാദം, റേസ് ഡയറക്ടറെ പുറത്താക്കി ഫോർമുല വൺ

കഴിഞ്ഞ സീസണിലെ അവസാന ഗ്രാന്റ് പ്രീയായ അബുദാബി ഗ്രാന്റ് പ്രീയിലെ വിവാദങ്ങൾക്ക് പിറകെ റേസ് ഡയറക്ടർ മൈക്കിൾ മാസിയെ ഫോർമുല വൺ പുറത്താക്കി. വിവാദമായ അബുദാബി ഗ്രാന്റ് പ്രീ ജയം ആണ് റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനു മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടനു മേൽ ലോക കിരീടം നേടി കൊടുത്തത്. മാസി സേഫ്റ്റി കാർ ഉപയോഗിച്ച രീതി തെറ്റ് ആയി എന്നാണ് ഫോർമുല വൺ കണ്ടത്തൽ.

മൈക്കിൾ മാസിക്ക് ഫോർമുല വൺ പുതിയ ചുമതല നൽകും എന്നാണ് സൂചന. പല നിലക്കും വീഴ്ച വരുത്തിയ മൈക്കിൾ മാസിയുടെ തീരുമാനങ്ങൾ ആണ് മാക്‌സ് വെർസ്റ്റാപ്പനു തന്റെ ആദ്യ ലോക കിരീടം സമ്മാനിച്ചത്. അടുത്ത സീസണിൽ റേസ് ഡയറക്ടർമാർ ആയി എഡാർഡോ ഫ്രറ്റിയാസ്, നീൽസ് വിറ്റിച്ച്‌ എന്നിവർ ആയിരിക്കും സേവനം അനുഷ്ഠിക്കുക.