തലയയുര്‍ത്തി മടങ്ങുക കൗശിക്, കരുത്തനായ ബ്രിട്ടീഷ് താരത്തിനെ വിറപ്പിച്ചുവെങ്കിലും തോല്‍വിയേറ്റു വാങ്ങി മനീഷ് കൗശിക്

Manishkaushik

ബ്രിട്ടന്റെ കരുത്തനായ ലൂക്ക് മക്കോര്‍മാകിനെതിരെ വീരോചിതമായ പ്രകടനവുമായി മനീഷ് കൗശിക്. ഇന്ന് നടന്ന മത്സരത്തിൽ 4-1ന്റെ വിജയമാണ് ബ്രിട്ടീഷ് താരം നേടിയതെങ്കിലും സ്കോര്‍ ബോര്‍ഡ് സൂചിപ്പിക്കുന്നതിലും കരുത്തനായ പ്രകടനം ആണ് മനീഷ് കൗശിക് നടത്തിയത്. പുരുഷന്മാരുടെ ലൈറ്റ് വെയിറ്റ് 57-63 കിലോ വിഭാഗത്തിലാണ് മനീഷ് ഇപ്പോള്‍ ഇറങ്ങിയത്.

ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജുമാര്‍ ബ്രിട്ടീഷ് താരത്തിനൊപ്പം നിന്നപ്പോള്‍ രണ്ട് പേരാണ് മനീഷിനൊപ്പം നിന്നത്. അതേ സമയം രണ്ടാം റൗണ്ടിൽ മുന്‍തൂക്കം നേടുവാന്‍ ഇന്ത്യന്‍ താരത്തിന് ആയി. മൂന്ന് ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ രണ്ട് പേര്‍ ബ്രിട്ടീഷ് താരത്തിനൊപ്പം നിന്നു.

വിജയയിയാരെന്ന് അവസാന റൗണ്ടിൽ തീരുമാനിക്കുമെന്ന നിലയിൽ ഇരു ബോക്സര്‍മാരും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ വിജയം 4-1ന് ബ്രിട്ടീഷ് താരത്തിനൊപ്പം നിന്നു.

Previous articleഒളിമ്പിക്‌സിൽ ആദ്യ റൗണ്ടിൽ പുറത്തായി ലോക ഒന്നാം നമ്പർ താരം ആഷ് ബാർട്ടി
Next articleഒളിമ്പിക്‌സ് ഫുട്‌ബോൾ; ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി