ഒളിമ്പിക്‌സിൽ ആദ്യ റൗണ്ടിൽ പുറത്തായി ലോക ഒന്നാം നമ്പർ താരം ആഷ് ബാർട്ടി

20210725 145800

ഒളിമ്പിക്‌സിൽ വനിതാ സിംഗിൾസിൽ ഒന്നാം റൗണ്ടിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ഓസ്‌ട്രേലിയൻ താരം ആഷ് ബാർട്ടി. സ്പാനിഷ് താരം സാറ ടോറിബിസ് ടോർമോ ആണ് നിലവിലെ വിംബിൾഡൺ ജേതാവ് ആയ ബാർട്ടിയെ ടോക്കിയോയിൽ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചത്. 6-4, 6-3 എന്ന സ്കോറിന് ആയിരുന്നു മുമ്പും അട്ടിമറിക്ക് പേരു കേട്ട 48 റാങ്കുകാരിയായ സ്പാനിഷ് താരത്തിന്റെ ജയം.

അതേസമയം രണ്ടാം സീഡും ആതിഥേയ പ്രതീക്ഷയും ആയ നയോമി ഒസാക്ക ആദ്യ മത്സരത്തിൽ മികച്ച ജയം നേടി. ചൈനീസ് താരത്തിന് എതിരെ 6-1, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഒളിമ്പിക് സ്വർണം ലക്ഷ്യം വക്കുന്ന ഒസാക്കയുടെ ജയം. വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും പ്രമുഖ താരങ്ങൾ ആദ്യ റൗണ്ടിൽ ജയം കണ്ടു. അതേസമയം കനേഡിയൻ യുവ താരം ഫെലിക്‌സ് ആഗർ അലിയാസ്‌മെ ബ്രിട്ടീഷ് താരത്തോട് തോറ്റു പുറത്തായി.

Previous article“2022 ലോകകപ്പിൽ കളിക്കുകയാണ് തന്റെ സ്വപ്നം” – ബുഫൺ
Next articleതലയയുര്‍ത്തി മടങ്ങുക കൗശിക്, കരുത്തനായ ബ്രിട്ടീഷ് താരത്തിനെ വിറപ്പിച്ചുവെങ്കിലും തോല്‍വിയേറ്റു വാങ്ങി മനീഷ് കൗശിക്