ഒളിമ്പിക്‌സ് ഫുട്‌ബോൾ; ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി

20210725 153918

ഒളിമ്പിക്‌സ് പുരുഷ ഫുബോളിൽ അർജന്റീനയ്ക്ക് ആശ്വാസം. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്ന അർജന്റീന ഇന്ന് ഈജിപ്തിനെ പരാജയപ്പെടുത്തി കൊണ്ട് ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി. ടോക്കിയോയിൽ ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ വിജയം, മത്സരത്തിന്റെ 52ആം മിനുട്ടിൽ ലെൻസിന്റെ യുവ ഡിഫൻഡർ മേദിന ആണ് ആർജന്റീനക്കായി വിജയ ഗോൾ നേടിയത്. ഈജിപ്ത് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അത് മുതലെടുക്കാൻ അവർക്കായില്ല. ഇനി അവസാന മത്സരത്തിൽ ശക്തരായ സ്‌പെയിനെ ആണ് അർജന്റീന നേരിടേണ്ടത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച മൂന്ന് മൂന്നാം സ്ഥാനക്കാരുമാണ് ക്വാർട്ടറിലേക്ക് കടക്കുക;. അതുകൊണ്ട് തന്നെ ഒരു സമനില മതിയാകും അർജന്റീനക്ക് ക്വാർട്ടറിൽ എത്താൻ. ഈജിപ്ത് ആദ്യ മത്സരത്തിൽ സ്‌പെയിൻ സമനിലയിൽ തളച്ചിരുന്നു.

Previous articleതലയയുര്‍ത്തി മടങ്ങുക കൗശിക്, കരുത്തനായ ബ്രിട്ടീഷ് താരത്തിനെ വിറപ്പിച്ചുവെങ്കിലും തോല്‍വിയേറ്റു വാങ്ങി മനീഷ് കൗശിക്
Next articleജീനിയസ് ജീനിയാക്, മൂന്ന് തവണ ലീഡ് എടുത്തിട്ടും ദക്ഷിണാഫ്രിക്ക ഫ്രാൻസിന് മുന്നിൽ പരാജയപെട്ടു