ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണ്‍, സിന്ധുവിനും കിഡംബിയ്ക്കും ആദ്യ റൗണ്ട് വിജയം

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയിച്ച് ഇന്ത്യയുടെ പിവി സിന്ധുവും ശ്രീകാന്ത് കിഡംബിയും. ഇന്ന് നടന്ന മത്സരങ്ങളില്‍ തായ്‍ലാന്‍ഡ് താരങ്ങളെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. ഇരു താരങ്ങളുടെയും വിജയം നേരിട്ടുള്ള ഗെയിമുകളിലായിരുന്നു.

സിന്ധു 21-17, 21-13 എന്ന സ്കോറിന് 43 മിനുട്ടില്‍ തായ്‍ലാന്‍ഡിന്റെ ബുസാനനെ പരാജയപ്പെടുത്തിയപ്പോള്‍ കിഡംബി തായ്‍ലാന്‍ഡ് താരം സിത്തിക്കോമിനെ 21-11, 21-11 എന്ന സ്കോറിന് 38 മിനുട്ടില്‍ പരാജയപ്പെടുത്തി.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്‍ക്കിന്റെ നിക്ലാസ്-അമേലിയ ജോഡിയെ പരാജയപ്പെടുത്തുകയായിരുന്നു. 40 മിനുട്ടിലാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ വിജയം.

കഴിഞ്ഞാഴ്ച നടന്ന യോനക്സ് തായ്‍ലാന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ റൗണ്ടുകളില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു.

Previous articleഒഡീഷയ്ക്ക് എതിരെ ഡബിൾ നേടാൻ ഹൈദരാബാദ് എഫ് സി ഇന്ന് ഇറങ്ങും
Next articleടൊറീനോ പരിശീലകനെ പുറത്താക്കി