ടൊറീനോ പരിശീലകനെ പുറത്താക്കി

20210119 110623
Credit: Twitter

സീരി എയിൽ റിലഗേഷൻ സോണിൽ പെട്ടുകിടക്കുന്ന ടൊറീനോ അവരുടെ പരിശീലകനായ ജിയാമ്പോളോയെ പുറത്താക്കി. ഈ സീസണിലെ ദയനീയ പ്രകടനങ്ങൾ കണക്കിലെടുത്താണ് പുറത്താക്കൽ. ലീഗിൽ ഈ സീസണിൽ ആകെ രണ്ടു വിജയങ്ങളാണ് ടൊറീനോ സ്വന്തമാക്കിയത്‌. ഹോം ഗ്രൗണ്ടിൽ ഒരു മത്സരം പോലും വിജയിച്ചതുമില്ല. സ്പെസിയക്ക് എതിരെയും ജയിക്കാൻ ആവാത്തതോടെയാണ് ടൊറീനോ പരിശീലകനെ പുറത്താക്കാൻ തീരുമാനം എടുത്തത്‌.

കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു ജിയാമ്പോളോ ടൊറീനോയിൽ എത്തിയത്. പക്ഷെ ടൊറീനോയിൽ ഒട്ടും നല്ല കാലമായിരുന്നില്ല അദ്ദേഹത്തിന്. നേരത്തെ മിലാൻ പരിശീലകനായപ്പോഴും മോശം പ്രകടനങ്ങൾ കാരണം ജിയാമ്പോളോയുടെ ജോലി നഷ്ടമായിരുന്നു. മുൻ ജെനോവ് പരിശീലകൻ ഡേവിഡ് നികോളെ ടൊറീനോയുടെ പരിശീലകനായി എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണ്‍, സിന്ധുവിനും കിഡംബിയ്ക്കും ആദ്യ റൗണ്ട് വിജയം
Next articleന്യൂ ബോളില്‍ 20 ഓവര്‍, ലക്ഷ്യം നൂറ്, ബ്രിസ്ബെയിന്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്