ഒഡീഷയ്ക്ക് എതിരെ ഡബിൾ നേടാൻ ഹൈദരാബാദ് എഫ് സി ഇന്ന് ഇറങ്ങും

Img 20210119 103655
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സി ഹൈദരബാദ് എഫ് സിയെ നേരിടും. ലീഗിൽ നേരത്തെ നവംബറിൽ ഏറ്റുമുട്ടിയപ്പോൾ ഒഡീഷയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിക്കാൻ ഹൈദരബാദിനായിരുന്നു. ഇന്നും കൂടെ വിജയിച്ച് ഡബിൾ നേടാൻ ആകും ഹൈദരബാദ് ശ്രമിക്കുക. കഴിഞ്ഞ സീസണിൽ ഹൈദരബാദിനെ രണ്ട് തവണ തോൽപ്പിച്ച് ഒഡീഷ ഡബിൾ നേടിയിരുന്നു.

അവസാന മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുനായി മികച്ച ഫോമിലാണ് ഹൈദരബാദ് ഉള്ളത്. ഇന്ന് വിജയിച്ച് ആദ്യ നാലിൽ ഉള്ള സ്ഥാനം ഉറപ്പിക്കാൻ ആകും ഹൈദരബാദ് ശ്രമം. ലീഗിൽ ആകെ ഒരു വിജയം മാത്രമുള്ള ഒഡീഷ ലീഗിൽ അവസാന സ്ഥാനത്താണ് ഉള്ളത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Advertisement