ബള്‍ഗേറിയന്‍ താരത്തിനെതിരെ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു, പ്രണോയും രണ്ടാം റൗണ്ടില്‍

- Advertisement -

തായ്‍ലാന്‍ഡ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു. ബള്‍ഗേറിയയുടെ ലിന്‍ഡ് സെറ്റ്ചിരിയോടാണ് സിന്ധുവിന്റെ ജയം. 26 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരം ആധിപത്യമുറപ്പിച്ചത്. സ്കോര്‍ : 21-8, 21-15. അതേ സമയം വൈഷ്ണവി റെഡ്ഢി ജാക്ക തന്റെ ആദ്യ മത്സരം 13-21, 17-21 എന്ന സ്കോറിനു ജപ്പാന്റെ സയാക്ക സാറ്റോയോട് പരാജയം ഏറ്റവുാങ്ങി. 31 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

പുരുഷ വിഭാഗത്തില്‍ സ്പെയിനിന്റെ പാബ്ലോ ഐബന്‍ വിസെനിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-16, 21-9 എന്ന സ്കോറിനു തകര്‍ത്താണ് പ്രണോയ്‍യുടെ വിജയം. സമീര്‍ വര്‍മ്മ ആദ്യ റൗണ്ടില്‍ ലോക് റാങ്കിംഗില്‍ 36ാം നമ്പര്‍ താരം തനോംഗ്സാകിനോട് 18-21, 16-21 എന്ന സ്കോറിനു പൊരുതി തോറ്റു.

പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം (അനില്‍കുമാര്‍ രാജു-വെങ്കട് ഗൗരവ് പ്രസാദ്) ആദ്യ റൗണ്ടില്‍ പൊരുതി തോല്‍ക്കുകയായിരുന്നു. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വി. 21-14, 12-21, 14-21.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement