അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് സമീര്‍ വര്‍മ്മ, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടിനും ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡെന്മാര്‍ക്ക് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയം കുറിച്ച് സമീര്‍ വര്‍മ്മ. ആദ്യ റൗണ്ടില്‍ ലോക 16ാം റാങ്കുകാരന്‍ ജപ്പാന്റെ കാന്റ സുനേയാമയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തുകയായിരുന്നു. 29 മിനുട്ടിലാണ് 21-11, 21-11 എന്ന സ്കോറിന് ഇന്ത്യന്‍ താരത്തിന്റെ വിജയം. രണ്ടാം റൗണ്ടില്‍ നിലവിലെ ഒളിമ്പിക്സ് ജേതാവായ ചെന്‍ ലോംഗിനെയാണ് നേരിടുന്നത്. മുമ്പ് ഒരു തവണ സമീറിന് ലോംഗിനെതിരെ വിജയം കരസ്ഥമാക്കുവാനായിരുന്നു.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് ജര്‍മ്മനിയ്ക്കെതിരെ 21-16, 21-11 എന്ന സ്കോറിന് വിജയം കുറിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നു.