“റൊണാൾഡോ ഗോളടിയിൽ പെലെയെയും മറികടക്കും”

700 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ അധികം താമസിയാതെ തന്നെ പെലെയുടെ ഗോളടി റെക്കോർഡും മറികടക്കും എന്ന് റൊണാൾഡോയുടെ ഏജന്റായ ജോർഗെ മെൻഡസ്. റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ ആണെന്നും അദ്ദേഹത്തെ റെക്കോർഡുകൾ അതിന് തെളിവാണെന്നും മെൻഡസ് പറഞ്ഞു.

പെലെയുടെ 768 ഗോളുകൾ എന്നത് മറികടക്കാൻ വലിയ പ്രയാസം റൊണാൾഡോയ്ക്ക് ഉണ്ടാകില്ല എന്നാണ് മെൻഡെസിന്റെ അഭിപ്രായം. ആകെ 68 ഗോളുകൾ നേടുക എന്നത് റൊണാൾഡോയ്ക്ക് വലിയ കാര്യമല്ല എന്നും മെൻഡസ് പറഞ്ഞു. പല ലീഗിലും പല ക്ലബുകളിലും ആണ് റൊണാൾഡോ ഈ നേട്ടങ്ങളിൽ എത്തിയത്. അതുകൊണ്ട് തന്നെ വേറെ ആരുമായും ക്രിസ്റ്റ്യാനോയുമായി താരതമ്യം ചെയ്യേണ്ടതില്ല എന്നും മെൻഡസ് പറഞ്ഞു. യുവന്റസിൽ കളിച്ചു തന്നെ പെലെയുടെ റെക്കോർഡ് റൊണാൾഡോ മറികടക്കുമെന്നാണ് മെൻഡസ് പറയുന്നത്.