സിംഗപ്പൂര്‍ ഓപ്പൺ ക്വാര്‍ട്ടറിൽ കടന്ന് സൈനയും സിന്ധുവും

Sports Correspondent

സിംഗപ്പൂര്‍ ഓപ്പൺ ബാഡ്മിന്റൺ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ഇന്ത്യയുടെ പിവി സിന്ധുവും സൈന നെഹ്‍വാലും. സൈന ചൈനയുടെ ഹി ബിംഗ് ജിയാവോവിനെ മൂന്ന് ഗെയിം പോരാട്ടത്തിൽ 21-19, 11-21, 21-17 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

പിവി സിന്ധു വിയറ്റ്നാമിന്റെ എന്‍ഗുയെന്‍ ലിന്‍ തുയിനെതിരെ ആവേശപ്പോരിലാണ് വിജയം കൈക്കലാക്കിയത്. മൂന്ന് ഗെയിം പോരാട്ടത്തിൽ സിന്ധുവിന് 19-21, 21-19, 21-18 എന്ന നിലയിലായിരുന്നു വിജയം.

അതേ സമയം വനിത സിംഗിള്‍സിൽ മറ്റൊരു ഇന്ത്യന്‍ താരം അഷ്മിത ചാലിഹയ്ക്ക് പരാജയം നേരിടേണ്ടി വന്നു. ചൈനയുടെ ഹാന്‍ യുവിനെതിരെ 9-21, 13-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.